|    Feb 26 Mon, 2018 8:55 am
FLASH NEWS

ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നു

Published : 26th January 2017 | Posted By: fsq

 

വൈക്കം: കരിയാര്‍ സ്പില്‍വേ ഷട്ടറുകള്‍ മണല്‍ വള്ളങ്ങള്‍ കടത്തിവിടുന്നതിനു വേണ്ടി നിരന്തരം തുറന്നിടുന്നതു മൂലം കരിയാറിലേക്ക് ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നു. തലയാഴം, ടിവി പുരം പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ച് കരിയാറിനു കുറേ സ്ഥാപിച്ച സ്പില്‍വേ കം ബ്രിഡ്ജാണ് ജനങ്ങള്‍ക്ക് ദുരിതമായി മാറിയിരിക്കുന്നത്. തലയാഴം, വെച്ചൂര്‍, കടുത്തുരുത്തി, മാഞ്ഞൂര്‍, ആര്‍പ്പുക്കര, കല്ലറ എന്നീ പഞ്ചായത്തുകളിലെ ആയിരക്കണക്കിനു ഏക്കര്‍ കൃഷി നിലങ്ങള്‍ ഉപ്പുവെള്ളം കയറി നശിക്കുകയാണ്. ഈ മേഖലയിലേക്കുള്ള ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റംമൂലം പച്ചക്കറി കൃഷിയും, കപ്പ, വാഴ, ജാതി കൃഷികളും നശിച്ചു. അനധികൃത മണല്‍ വള്ളങ്ങളില്‍ നിന്നും പാരിതോഷികം കൈപ്പറ്റിയാണ് ബന്ധപ്പെട്ടവര്‍ ഷട്ടര്‍ തുറന്നുകൊടുക്കുന്നതെന്ന് ആക്ഷേപമുണ്ട്. വേമ്പനാട്ടു കായലില്‍ നിന്നും ഉപ്പുവെള്ളം കയറാതെ കൃഷിമേഖലയെ സംരക്ഷിക്കുവാന്‍ ഡോ. എം എസ് സ്വാമിനാഥന്‍ കമ്മീഷന്റെ ശുപാര്‍ശപ്രകാരം സ്ഥാപിതമായ സ്പില്‍വേ കം ബ്രിഡ്ജ് അനധികൃതരുടെ അനാസ്ഥമൂലം കൃഷി മേഖലക്കാകെ ഭീഷണിയായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് അനധികൃത മണല്‍ വള്ളങ്ങള്‍ കടത്തിവിടുന്നതിനായി ഷട്ടറുകള്‍ തുറന്നുകൊടുക്കുന്നത് തടയണമെന്ന് തലയാഴം ഗ്രാമപ്പഞ്ചായത്ത് അംഗം ജെല്‍ജി വര്‍ഗീസ് ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss