|    Sep 26 Tue, 2017 12:59 pm

ഉപ്പുതറ ആയുര്‍വേദ ആശുപത്രി കെട്ടിടനിര്‍മാണത്തില്‍ അഴിമതി

Published : 19th October 2016 | Posted By: Abbasali tf

തൊടുപുഴ: ലോക ബാങ്ക് സഹായത്തോടെ നിര്‍മാണമാരംഭിച്ച ഉപ്പുതറ ആയുര്‍വേദ കെട്ടിട നിര്‍മാണത്തില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നതായി സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ട് നല്‍കി.രണ്ടാം തവണയാണ് ഇതു സംബന്ധിച്ച് റിപോര്‍ട്ട് നല്‍കുന്നത്.അഞ്ച് വര്‍ഷം മുമ്പ് നിര്‍മാണമാരംഭിച്ച കെട്ടിടം ഇന്നും പൂര്‍ത്തിയാക്കാനായില്ല.മാനദണ്ഡങ്ങള്‍ മറികടന്നാണ് കെട്ടിടം നിര്‍മിച്ചതെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് നേരത്തെ  റിപോര്‍ട്ട് നല്‍കിയിരുന്നു.ഇതിന് പുറമെയാണ് വിശദമായ റിപോര്‍ട്ട് നല്‍കിയത്.അഴിമതിക്കാര്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കണമെന്നും റിപോര്‍ട്ടിലുണ്ട്.പദ്ധതി അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും പാതിവഴിയിലാണ്. ഒരു ചതുരശ്രയടി നിര്‍മാണത്തിന് സര്‍ക്കാര്‍ അനുവദിക്കുന്ന തുക 1300 രൂപയാണ്.2700 ചതുരശ്ര അടിയാണ് നിര്‍മിച്ചിരിക്കുന്നത്. സര്‍ക്കാര്‍ കണക്ക് പ്രകാരം 3510000 രൂപയാണ് ചെലവാകേണ്ടത്. എന്നാല്‍ ആറ് ഘട്ടങ്ങളായി 55 ലക്ഷം രൂപ ബില്ല് മാറി.ഇതില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നിട്ടുണ്ടന്നും റിപോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നു. സാധാരണ നിര്‍മാണ പ്രവൃത്തികള്‍ക്ക് വലിയ തുകകളാണ് വയ്ക്കാറുള്ളത്. അറ്റകുറ്റപ്പണികള്‍ക്ക് വയ്ക്കുന്ന തരത്തില്‍ 1,97,650 രൂപ വകയിരുത്തുകയും ചെയ്തു.ഇത് അഴിമതി നടത്താനായിരുന്നുവെന്നാണ് കണ്ടെത്തല്‍.രേഖകള്‍ പ്രകാരം ഏകവര്‍ഷ പദ്ധതിയില്‍ 5 കരാറുകാരാണുള്ളത്. ഓരോ കരാറുകാരും പൂര്‍ത്തീകരിച്ച പണികളുടെ ശരിയായ രേഖകള്‍ നല്‍കിയിട്ടില്ല.രണ്ട് നിലകളിലായി രണ്ട് മുറികള്‍ വീതം പണിത് ഷട്ടര്‍ ഇട്ടത് എന്തിനാണെന്നും വ്യക്തമാക്കുന്നില്ല. ഇനിയും ലക്ഷങ്ങള്‍ മുടക്കിയാല്‍ മാത്രമെ പണിപൂര്‍ത്തിയാക്കാനാകൂ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക