ഉപ്പുകുളത്ത് സ്ഥാപിച്ച കെണിയില്‍ പുലി കുടുങ്ങി
Published : 5th August 2016 | Posted By: SMR
മണ്ണാര്‍ക്കാട്: എടത്തനാട്ടുകര ഉപ്പുകുളത്ത് വനം വകുപ്പ് സ്ഥാപിച്ച പുലിക്കെണിയില് പുലി കുടുങ്ങി. രണ്ട് മാസത്തിലേറെയായി ഇരുപതോളം വളര്‍ത്ത് മൃഗങ്ങളെ പിടികൂടിയിരുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി കുറുവന്‍ പാടം കോളനിക്ക് സമീപം വനത്തില്‍ പുലി തമ്പടിച്ചിരിക്കുകയായിരുന്നു. വിവരമറിഞ്ഞ് ചൊവ്വാഴ്ച രാത്രിയോടെ ഡെപ്യൂട്ടി റേഞ്ചര്‍ ശ്രീകുമാര്‍, ഫോറസ്റ്റര്‍ ഹരികുമാര്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘമാണ് പുലിക്കെണി സ്ഥ ാപിച്ചത്. ബുധനാഴ്ച അര്‍ധരാത്രിയോടെ പുലി കെണിയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് വനം വകുപ്പ് സ്ഥലത്തെത്തി പുലിയെ സൈലന്റ് വാലി വനത്തിലേക്ക് കൊണ്ടുപോയി.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.