|    Aug 20 Mon, 2018 6:42 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഉപ്പള കൊല ‘മുന്നു വര്‍ഷത്തിനുള്ളില്‍ ആര്‍എസ്എസ് കൊന്ന 17ാമത്തെ പ്രവര്‍ത്തകന്‍’

Published : 7th August 2018 | Posted By: kasim kzm

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ബിജെപി-ആര്‍എസ്എസ് കൊലപ്പെടുത്തുന്ന 17ാമത്തെ പ്രവര്‍ത്തകനാണ് കാസര്‍കോഡ് ഉപ്പളയില്‍ അബ്ദുള്‍ സിദ്ദിഖ് എന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഞായറാഴ്ച രാത്രി വീട്ടിലേക്ക് പോവുകയായിരുന്ന അബ്ദുള്‍ സിദ്ദിഖിനെ ബൈക്കിലെത്തിയ ബിജെപി-ആര്‍എസ്്എസ്് ആര്‍എസ്എസ് അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ബിജെപിയും മാഫിയാ സംഘങ്ങളും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് കാസര്‍കോഡ് ഉപ്പളയില്‍ സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തിലൂടെ പുറത്തു വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട ബിജെപി ജനശ്രദ്ധ തിരിച്ചു വിടാനാണ് സംസ്ഥാനത്താകെ അക്രമങ്ങള്‍ വ്യാപിപ്പിയ്ക്കുന്നത്. നാട്ടില്‍ സമാധാനം ആഗ്രഹിയ്ക്കുന്ന മുഴുവന്‍ ആളുകളും ഈ കൊലപാതകത്തില്‍ ശക്തമായി പ്രതിഷേധിയ്ക്കണം. പ്രതികളെ മുഴുവന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.
ഒരു ഭാഗത്ത് എസ്ഡിപിഐയും മറുഭാഗത്ത് ആര്‍എസ്എസും കൊലപാതകങ്ങള്‍ നടത്തി നാട്ടില്‍ കലാപമുണ്ടാക്കാനാണ് ശ്രമിയ്ക്കുന്നത്.
എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിയായിരുന്ന അഭിമന്യുവിനെ കുത്തികൊലപ്പെടുത്തിയതിന്റെ വേദന നാട് ഇപ്പോഴും മറന്നിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss