|    Aug 24 Thu, 2017 4:06 pm

ഉപ്പളയില്‍ വീണ്ടും ഗുണ്ടാ അക്രമം; ബൈക്ക് യാത്രക്കാരന് വെട്ടേറ്റു

Published : 2nd November 2016 | Posted By: SMR

ഉപ്പള: ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് വെല്ലുവിളി ഉയര്‍ത്തി ഉപ്പളയിലും പരിസരങ്ങളിലും ഗുണ്ടകള്‍ അഴിഞ്ഞാടുന്നു. കഴിഞ്ഞ ദിവസം രാത്രി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ ഗുണ്ടാസംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. പൈവളിഗെ കയ്യാറിലെ റഷീദി(27)നാണ് വെട്ടേറ്റത്. കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്തോടെയാണ് സംഭവം. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ കാറിലെത്തിയ രണ്ടംഗ സംഘം തടഞ്ഞ ശേഷം വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന യുവാവ് പരാതിപ്പെട്ടു. കഴിഞ്ഞ ഒരുമാസത്തിനിടയില്‍ ഇവിടെ ഗുണ്ടകളുടെ അഴിഞ്ഞാട്ടത്തില്‍ മൂന്നോളം പേര്‍ക്കാണ് വെട്ടേറ്റത്. രാത്രികാല പോലിസ് പട്രോളിങ് കാര്യക്ഷമമല്ലാത്തതിനാല്‍ ഗുണ്ടകള്‍ അഴിഞ്ഞാടുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക