|    Nov 17 Sat, 2018 6:21 am
FLASH NEWS
Home   >  Kerala   >  

ഉപ്പളയിലെ സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

Published : 6th August 2018 | Posted By: G.A.G

കാസര്‍ഗോഡ്: ഉപ്പളയിലെ സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഉപ്പള സോങ്കാല്‍ പ്രതാപ് നഗറിലെ അബൂബക്കര്‍ സിദ്ദിഖിനെ(22) കൊലപ്പെടുത്തിയ സംഭവത്തില്‍ സോങ്കാല്‍ സ്വദേശിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ അശ്വന്തിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി 11ഓടെ യാണ് ഉപ്പള സോങ്കാലില്‍ വച്ചാണ് ബൈക്കിലെത്തിയ സംഘം സിദ്ദിഖിനെ കൊലപ്പെടുത്തിയത്.

കൊല്ലപ്പെട്ട സിദ്ദീഖ്‌

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. ”പ്രദേശത്ത് വ്യാജചാരായ വില്‍പന നടത്തുന്നവരാണ് അശ്വന്തും സംഘവും. ഖത്തറില്‍ ഹോട്ടല്‍ ബിസിനസ് നടത്തുന്ന അബ്ദുള്‍ സിദ്ദിഖ് പത്തു ദിവസം മുമ്പാണ് നാട്ടിലെത്തുന്നത്. ചാരായവില്‍പനയ്‌ക്കെതിരെ ഇന്നലെ വൈകുന്നേരം ആറോടെ സിദ്ദിഖ് അശ്വന്തുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് കൊലപാതകം നടക്കുന്നത്. ബൈക്കിലെത്തിയ അശ്വന്തും മറ്റൊരാളും ചേര്‍ന്ന് അബൂബക്കര്‍ സിദ്ദിഖിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്നയാള്‍ കര്‍ണാടകയിലേയ്ക്കു രക്ഷപെട്ടതായാണ് സൂചന. ഗുരുതരമായി പരിക്കേറ്റ ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് മംഗളുരു ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രതികള്‍ സഞ്ചരിച്ച ബൈക്ക് പോലീസ് കണ്ടെടുത്തു.
അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി ഡോ.എ.ശ്രീനിവാസിന്റെ മേല്‍നോട്ടത്തില്‍ കാസര്‍ഗോഡ് ഡിവൈഎസ്പി എം.വി.സുകുമാരന്‍, കുമ്പള സിഐ പ്രേംസദന്‍, കോസ്റ്റല്‍ സിഐ സി.കെ.സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇരുപതംഗസംഘത്തെ അന്വേഷത്തിനു നിയോഗിച്ചിട്ടുണ്ട്. സോങ്കാലിലെ ഫ്രിഡ്ഹസ് നഗര്‍ ബ്രാഞ്ച് മെമ്പറും ഡിവൈഎഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗവുമാണ് കൊല്ലപ്പെട്ട അബൂബക്കര്‍ സിദ്ദിഖ്. പരേതനായ അബ്ദുള്ളആമിന ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ആഷിഖ് (ഖത്തര്‍), ഷാഹിന, ഷിയാദ്

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss