|    Sep 19 Wed, 2018 4:11 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഉപേന്ദ്ര റായിയുടെ 26.65 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

Published : 30th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തകന്‍ ഉപേന്ദ്ര റായിയുടെ 26.65 കോടി വിലമതിക്കുന്ന സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍, ഭീഷണിപ്പെടുത്തി പണം വാങ്ങല്‍ എന്നിവയുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.
വിലകൂടിയ കാറുകള്‍, ഫഌറ്റുകള്‍, മ്യൂചല്‍ഫണ്ടിലെയും ബാങ്കുകളിലെയും നിക്ഷേപങ്ങള്‍ തുടങ്ങിയവയാണു കണ്ടുകെട്ടിയതെന്ന് ഇഡി അറിയിച്ചു. ജൂണ്‍ എട്ടിനു കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം ഉപേന്ദ്ര റായിയെ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ തിഹാര്‍ ജയിലില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളുടെ പേരില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം ലഭിച്ച ഉടനെയായിരുന്നു ഇഡി നടപടി. സിബിഐ കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി റായിക്കെതിരേ കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം കേസെടുത്തത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss