|    Apr 23 Sun, 2017 3:25 pm
FLASH NEWS

ഉപേക്ഷിക്കപ്പെട്ട നിലയില്‍ രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തി

Published : 23rd November 2016 | Posted By: SMR

പീരുമേട്: ദേശീയപാത 183ല്‍ വിനോദസഞ്ചാര കേന്ദ്രമായ വളഞ്ഞങ്ങാനം വെള്ളച്ചാത്തിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തി. റോഡില്‍ നിന്നും 20 അടി താഴ്ചയില്‍ സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്ത് ചിന്നിച്ചിതറിയ നിലയിലായിരുന്നു നോുകള്‍ കണ്ടെത്തിയത്. റിസര്‍വ് ബാങ്ക്  പിന്‍വലിച്ച ആയിരത്തിന്റെ നോുകളാണ് കണ്ടെത്തിയത്.
വഴിയാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പീരുമേട് പോലിസ് നടത്തിയ പരിശോധനയിലാണ് നോുകെുകള്‍ കണ്ടെത്തിയത്. 2,58,000 രൂപയുടെ നോുകളാണ് കണ്ടെത്തിയത് . 1000 രൂപയുടെ 258 നോുകളാണ് ലഭിച്ചത്. ഒരേ സീരിയല്‍ നമ്പറില്‍പ്പെ നോുകളും ഉണ്ടായിരുന്നു. ഒറിജിനല്‍ നോുകളെ വെല്ലുന്ന വ്യാജ നോുകളായിരുന്നു കണ്ടെത്തിയത് . ബാങ്കില്‍ എത്തിച്ച് പരിശോധിച്ചപ്പോഴാണ് കള്ളനോാണെന്ന് വ്യക്തമായതെന്ന് പീരുമേട് പോലിസ് അറിയിച്ചു.
അതേസമയം തിങ്കളാഴ്ച ഇന്നോവ കാറില്‍ പിന്‍വലിച്ച നോുകള്‍ കടത്തുന്നതായി പോലിസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതെത്തുടര്‍ന്ന് പോലിസ് പരിശോധന ശക്തമാക്കിയിരുന്നെങ്കിലും ഒന്നും കണ്ടൊന്‍ കഴിഞ്ഞില്ല. പോലിസ് പരിശോധന വിവരം അറിഞ്ഞ് നോുകള്‍ ഉപേക്ഷിച്ചതാണോ എന്നും സംശയിക്കുന്നു. പരിസരത്ത് ഇനിയും നോുകള്‍ കണ്ടെത്താനാവുമെന്ന പ്രതീക്ഷയില്‍ പോലിസ് തിരച്ചില്‍ നടത്തുന്നുണ്ട്. സംഭവത്തില്‍ പീരുമേട് പോലിസ് കേസെടുത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day