|    Nov 19 Mon, 2018 12:33 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഉപാധികളില്ലാതെ വിദേശസഹായം

Published : 30th August 2018 | Posted By: kasim kzm

സ്വീകരിക്കാമെന്ന് രാഹുല്‍ ഗാന്ധികൊച്ചി: ജനങ്ങള്‍ അതികഠിനമായ ദുരിതത്തെ നേരിടുമ്പോള്‍ ഉപാധികളില്ലാതെ വിദേശസഹായം സ്വീകരിക്കാമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയക്കെടുതിയില്‍ നിന്ന് കരകയറുവാന്‍ കേരളത്തിന് സാമ്പത്തികസഹായം ആവശ്യമാണെന്നിരിക്കെ വിദേശസഹായം സ്വീകരിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
അവശ്യസമയത്ത് വിദേശസഹായങ്ങള്‍ സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നാണ് വ്യക്തിപരമായ അഭിപ്രായം. ഉപാധികളില്ലാതെ സഹായിക്കുവാന്‍ മുന്നോട്ട് വരുന്നവരെ തടസ്സപ്പെടുത്തരുത്. പ്രളയാനന്തര പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം ഉടന്‍തന്നെ വിതരണം ചെയ്യണമെന്നും രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു. ജില്ലയിലെ 40 ദുരിതപ്രദേശങ്ങളില്‍ വിതരണം ചെയ്യുന്നതിനായി എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമാഹരിച്ച സാധനസാമഗ്രികളുമായുള്ള 40 ലോറികളുടെ യാത്ര മറൈന്‍ ഡ്രൈവില്‍ രാഹുല്‍ ഗാന്ധി ഫഌഗ് ഓഫ് ചെയ്തു. അതേസമയം, അന്ധരായ ലോട്ടറി വില്‍പ്പന തൊഴിലാളികളുടെ പരാതിയും രാഹുല്‍ ഗാന്ധി കേട്ടു. ജിഎസ്ടിയും പ്രളയവും ഏക ജീവിതമാര്‍ഗമായിരുന്ന ലോട്ടറി വില്‍പനയില്‍ പ്രതിസന്ധി തീര്‍ത്തപ്പോള്‍ പരാതിയുമായി എത്തിയതായിരുന്നു കേരള ലോട്ടറി ഏജന്റ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് കൃഷ്ണകുമാരി, സെക്രട്ടറി ചെറിയാച്ചന്‍ തെരുവിപറമ്പില്‍, ഖജാഞ്ചി കെ വി കുഞ്ഞമ്മ എന്നിവര്‍. മൂവരുടെയും പ്രശ്‌നം ശ്രദ്ധയോടെ കേട്ട രാഹുല്‍ വിഷയത്തില്‍ പരിഹാരം കാണാമെന്ന് ഉറപ്പുനല്‍കി. മലയാളത്തില്‍ തയ്യാറാക്കിയ നിവേദനം വാങ്ങിയ രാഹുല്‍ ഉദ്യോഗസ്ഥരോട് ഇത് പരിഭാഷപ്പെടുത്തിത്തരുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. ലോട്ടറിയെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കണം. ഭിന്നശേഷിയുള്ള ലോട്ടറി വില്‍പനക്കാര്‍ക്ക് പ്രത്യേക സാമ്പത്തികസഹായം നല്‍കണം തുടങ്ങിയ ആവശ്യങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കണമെന്നായിരുന്നു നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യങ്ങള്‍ വിശദമായി പഠിച്ചതിനു ശേഷം പാര്‍ലമെന്റില്‍ ഉന്നയിക്കാമെന്നും പരിഹാരം ഉണ്ടാവുമെന്നും രാഹുല്‍ ഉറപ്പുനല്‍കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss