|    Nov 17 Sat, 2018 4:14 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഉപരോധം: യുഎന്‍ കോടതിയില്‍ ഇറാന്റെ ഹരജി

Published : 28th August 2018 | Posted By: kasim kzm

ആംസ്റ്റര്‍ഡാം: ഇറാനുമേല്‍ യുഎസിലെ ട്രംപ് ഭരണകൂടം ചുമത്തിയ ഉപരോധം എടുത്തുകളയാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇറാന്റെ ഹരജി. നിലവില്‍ ദുര്‍ബലമായ രാജ്യത്തിന്റെ സമ്പദ് ഘടനയെ തകര്‍ക്കുന്നതാണ് യുഎസ് ഉപരോധമെന്ന് നീതിന്യായ കോടതിയില്‍ ഫയല്‍ചെയ്ത ഹരജിയില്‍ ഇറാന്‍ ചൂണ്ടിക്കാട്ടി. ഉപരോധം ഇത് 1955ല്‍ ഇരുരാജ്യങ്ങളും ഉണ്ടാക്കിയ സൗഹൃദക്കരാറിന്റെ ലംഘനമാണെന്നും ഇറാന്‍ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു.
ഹരജിയില്‍ യുഎസ് ഔദ്യോഗികമായി ഇന്ന് മറുപടി പറയും. തര്‍ക്കത്തില്‍ ഇടപെടാന്‍ യുഎന്‍ കോടതിക്ക് അധികാരമില്ലെന്ന വാദമാവും യുഎസ് അഭിഭാഷകര്‍ ഉയര്‍ത്തുക. സൗഹൃദക്കരാറിന് ദീര്‍ഘകാല പ്രാബല്യമില്ലെന്നും ഇറാനെതിരേ ഉപരോധം ഏര്‍പ്പെടുത്തുന്നതിനെ എതിര്‍ക്കുന്നില്ലെന്നുമുള്ള വാദമാവും യുഎസ് അഭിഭാഷകര്‍ ഉയര്‍ത്തുക.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss