|    Nov 21 Wed, 2018 3:17 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഉപരോധം: ചാബഹാറിലും ഇന്ത്യക്ക് ഇളവു നല്‍കി യുഎസ്‌

Published : 8th November 2018 | Posted By: kasim kzm

വാഷിങ്ടണ്‍: ഇറാനിലെ തന്ത്രപ്രധാനമായ ചാബഹാര്‍ തുറമുഖത്തിലും ഇന്ത്യക്ക് ഉപരോധ ഇളവു നല്‍കി യുഎസ്. തുറമുഖത്തെ അഫ്ഗാനിസ്താനുമായി ബന്ധപ്പിക്കുന്ന റെയില്‍വേ ലൈന്‍ നിര്‍മാണത്തിനും ഇളവു നല്‍കിയിട്ടുണ്ടെന്നു യുഎസ് വിദേശകാര്യ വകുപ്പ് അറിയിച്ചു.
ഉപരോധത്തില്‍ ഉള്‍പ്പെടാത്ത ഉല്‍പന്നങ്ങള്‍ തുറമുഖത്തു കൂടി അഫ്ഗാനിലേക്കു കൊണ്ടുപോവുന്നതിനും തടസ്സമുണ്ടാവില്ലെന്നു യുഎസ് പ്രതിരോധ വകുപ്പ് വക്താവ് അറിയിച്ചു. കഴിഞ്ഞ ദിവസം ഇറാനു മേലുള്ള ഉപരോധങ്ങള്‍ യുഎസ് പുനസ്ഥാപിച്ചിരുന്നെങ്കിലും ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഇന്ത്യ ഉള്‍പ്പെടെ എട്ടു രാജ്യങ്ങള്‍ക്ക് ഇളവ് അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണു ചാബഹാര്‍ പദ്ധതിയിലും ട്രംപ് ഭരണകൂടം ഇന്ത്യക്ക് ഇളവ് നല്‍കുന്നത്.
യുദ്ധത്തില്‍ തകര്‍ന്ന അഫ്ഗാന്റെ പുനര്‍നിര്‍മാണത്തിന് ഏറെ പ്രയോജനകരമായ, ഒമാന്‍ ഉള്‍ക്കടലിലെ തന്ത്രപ്രധാനമായ ചാബഹാര്‍ തുറമുഖത്തിന്റെ വികസനത്തില്‍ ഇന്ത്യ വഹിക്കുന്ന പങ്ക് അംഗീകരിക്കുന്നതു കൊണ്ടാണ് ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചതെന്നാണു റിപോര്‍ട്ട്. അഫ്ഗാനിസ്താന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഏറെ നിര്‍ണായകമാണു ചാബഹാര്‍ തുറമുഖമെന്നു യുഎസ് പ്രതിരോധ വകുപ്പ് വക്താവ് പറഞ്ഞു. ഇന്ത്യയും ഇറാനും അഫ്ഗാനിസ്താനും ഉള്‍പ്പെടുന്നതാണു ചാബഹാര്‍ തുറമുഖ പദ്ധതി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss