|    Jun 20 Wed, 2018 3:49 am

ഉപരാഷ്ട്രപതി 29ന് ജില്ലയിലെത്തും; ഒരുക്കങ്ങള്‍ വിലയിരുത്തി

Published : 20th April 2018 | Posted By: kasim kzm

കാസര്‍കോട്്: ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു 29ന് കാസര്‍കോടെത്തും. രാവിലെ 10.20ന് മംഗലാപുരത്ത് എത്തുന്ന ഉപരാഷ്ട്രപതി ഹെലികോപ്റ്റര്‍ മാര്‍ഗം പെരിയ കേന്ദ്രസര്‍വകലാശാല ഹെലിപാഡിലെത്തി 11ന്് സര്‍വകലാശാലയിലെ പുതിയ കാംപസ് ഉദ്ഘാടനം ചെയ്യും. 12.30ന് അദ്ദേഹം തിരികെ മംഗലാപുരത്തേക്ക് പോകും.
ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ലാകലക്ടര്‍ കെ ജീവന്‍ബാബുവിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേമ്പറില്‍ യോഗം ചേര്‍ന്നു. ഒരുക്കങ്ങള്‍ കുറ്റമറ്റതാക്കാന്‍ വിവിധ വകുപ്പ് മേധാവികളോട് ജില്ലാകലക്ടര്‍ നിര്‍ദ്ദേശിച്ചു. എഡിഎം എന്‍ ദേവിദാസ്, ആര്‍ഡിഒ സി ബിജു, എഎസ്പി വിശ്വനാഥന്‍, പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ് നായര്‍, കേന്ദ്രസര്‍വകലാശാല പ്രതിനിധികള്‍, വിവിധ വകുപ്പുമേധാവികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss