|    Oct 20 Fri, 2017 3:39 am
Home   >  Todays Paper  >  Page 5  >  

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ നിന്ന് ലീഗ് എംപിമാര്‍ വിട്ടുനിന്നത് രാഷ്ട്രീയ അജണ്ടയുടെ ഭാഗം

Published : 7th August 2017 | Posted By: fsq

 

കോഴിക്കോട്: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ നിന്ന് മുസ്‌ലിംലീഗ് എംപിമാര്‍ വിട്ടുനിന്നത് ബോധപൂര്‍വമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറി എന്‍ കെ അബ്ദുല്‍ അസീസ് പറഞ്ഞു. ഒരു ആര്‍എസ്എസ് നേതാവിനെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കാനുള്ള വോട്ടു രേഖപ്പെടുത്തുന്ന ഏറ്റവും നിര്‍ണായകമായ വേളയില്‍ മുസ്‌ലിംലീഗ് എംപിമാര്‍ വിട്ടുനിന്നത് കേരളീയ പൊതുസമൂഹത്തോടും പ്രത്യേകിച്ച് മുസ്‌ലിം ന്യൂനപക്ഷത്തോടും കാണിച്ച കടുത്ത വഞ്ചനയാണ്. ബിജെപിയെ എതിര്‍ക്കുന്നതിന് മുസ്‌ലിംലീഗിന് പരിമിതികളുണ്ട് എന്ന ലീഗ് എംഎല്‍എ എന്‍ ഷംസുദ്ദീന്റെ പഴയ പ്രസ്താവന കൂടി ചേര്‍ത്തുവായിക്കുമ്പോഴാണ് പുതിയ സംഭവങ്ങളുടെ ഗൗരവം വര്‍ധിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക