|    Aug 17 Thu, 2017 11:28 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ

Published : 4th August 2017 | Posted By: fsq

വെങ്കയ്യ നായിഡു,       ഗോപാല്‍ കൃഷ്ണ ഗാന്ധി

ന്യൂഡല്‍ഹി: 13ാമത് ഉപരാഷ്ട്രപതിയെ കണ്ടെത്താനുള്ള വോട്ടെടുപ്പ് നാളെ പാര്‍ലമെന്റില്‍ നടക്കും. നിലവിലെ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുടെ കാലാവധി ഈ മാസം 10ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യസഭയിലെ  തിരഞ്ഞെടുക്കപ്പെട്ട 233 അംഗങ്ങളും 12 നോമിനേറ്റഡ് അംഗങ്ങളും ലോക്‌സഭയിലെ തിരഞ്ഞെടുക്കപ്പെട്ട 543 അംഗങ്ങളും രണ്ട് നോമിനേറ്റഡ് അംഗങ്ങളും ഉള്‍പ്പെടെ 790 പേര്‍ക്കാണ് വോട്ടവകാശമുള്ളത്. വെങ്കയ്യനായിഡുവാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ഗോപാല്‍കൃഷ്ണ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിയാണ്. കാലത്ത് പത്തു മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ്. അന്നു വൈകീട്ട് തന്നെ ഫലം അറിയാനാവും. രാജ്യസഭാ സെക്രട്ടറി ജനറല്‍ ശംസീര്‍ കെ ശരീഫ് ആണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള റിട്ടേണിങ് ഓഫിസര്‍.  ജെഡിയു ഗോപാല്‍കൃഷ്ണ ഗാന്ധിക്ക് നേരത്തേ തന്നെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടിയും ഗോപാല്‍കൃഷ്ണ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടിക്ക് ലോക്‌സഭയില്‍ നാലംഗങ്ങളുണ്ടെങ്കിലും രണ്ടംഗങ്ങള്‍ പാര്‍ട്ടിയോട് ഇടഞ്ഞുനില്‍ക്കുകയാണ്. രാജ്യസഭയില്‍ ആം ആദ്മി പാര്‍ട്ടിക്ക് അംഗങ്ങളില്ല. രാജ്യസഭയില്‍ ജെഡിയുവിനെ മാറ്റിനിര്‍ത്തിയാല്‍ 76 അംഗങ്ങളാണ് എന്‍ഡിഎക്കുള്ളത്. യുപിഎയുടെ 63 അംഗങ്ങള്‍ കൂടി ചേര്‍ത്ത് 143 അംഗങ്ങളാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തി.  ജെഡിയു ഇല്ലെങ്കില്‍ പോലും ലോക്‌സഭയില്‍ എന്‍ഡിഎക്ക് 338 അംഗങ്ങളുണ്ട്. 49 എംപിമാര്‍ മാത്രമാണ് ഇവിടെ യുപിഎക്കുള്ളത്. എഐഎഡിഎംകെയ്ക്ക് 37 അംഗങ്ങളും തൃണമൂല്‍ കോണ്‍ഗ്രസ്സിന് 34 അംഗങ്ങളുമുണ്ട്. സിപിഎമ്മിന് ഒമ്പത് അംഗങ്ങളാണുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക