|    May 23 Tue, 2017 2:41 pm
FLASH NEWS

ഉപരാഷ്ട്രപതി ഇന്ന് കേരളത്തില്‍

Published : 29th August 2016 | Posted By: SMR

തിരുവനന്തപുരം: മൂന്നു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഡോ. ഹാമിദ് അന്‍സാരി ഇന്നു തിരുവനന്തപുരത്തെത്തും. വൈകീട്ട് 3.05നു തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കെ രാജു, മേയര്‍ വി കെ പ്രശാന്ത്, ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ്, പൊതുഭരണ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, ഡിജിപി ലോക്‌നാഥ് ബെഹ്‌റ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിക്കും.
3.15നു ഹെലികോപ്റ്ററില്‍ കൊല്ലത്തേക്ക് തിരിക്കുന്ന അദ്ദേഹം വൈകീട്ട് 4ന് ശ്രീനാരായണ കോളജ് കാംപസില്‍ ഡോ. എം ശ്രീനിവാസന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. വൈകീട്ട് 5.10നു കൊല്ലത്തുനിന്ന് ഹെലികോപ്റ്ററില്‍ തിരിച്ച് 5.45നു തിരുവനന്തപുരത്തെത്തും. രാത്രി രാജ്ഭവനില്‍ തങ്ങുന്ന ഉപരാഷ്ട്രപതി 30നു തിരുവനന്തപുരത്ത് രണ്ടു ചടങ്ങുകളില്‍ സംബന്ധിക്കും.  30നു രാവിലെ 11ന് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നവപൂജിതം ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.
വൈകീട്ട് 4നു കനകക്കുന്ന് കൊട്ടാരത്തില്‍ സമ്പൂര്‍ണ ഇ-സാക്ഷരതാ യജ്ഞത്തിന്റെ രണ്ടാം ഘട്ടമായ ഡിജിറ്റല്‍ ലൈബ്രറികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. 31നു രാവിലെ 10.40ന് പ്രത്യേക വിമാനത്തില്‍ കൊച്ചിയിലേക്കു തിരിക്കും. രാവിലെ 11.45ന് സെന്റ് തെരേസാസ് കോളജില്‍ വിദ്യാധനം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം ഉച്ചയ്ക്ക് 12.55നു ഡല്‍ഹിയിലേക്കു തിരിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day