|    Jan 17 Tue, 2017 6:36 am
FLASH NEWS

ഉപരാഷ്ട്രപതിയുടെ ആഫ്രിക്കന്‍ പര്യടനം ഇന്നു തുടങ്ങും

Published : 26th September 2016 | Posted By: SMR

ന്യൂഡല്‍ഹി: അഞ്ചു ദിവസത്തെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി ഇന്നു പുറപ്പെടും. നൈജീരിയ, മാലി തുടങ്ങിയ രാഷ്ട്രങ്ങളാണ് സന്ദര്‍ശിക്കുക. ആഫ്രിക്കന്‍ രാഷ്ട്രങ്ങളുമായുള്ള നയതന്ത്രബന്ധങ്ങള്‍ ശക്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ഉപരാഷ്ട്രപതിയുടെ പത്‌നി സല്‍മ, ധനകാര്യ സഹമന്ത്രി അര്‍ജുന്‍ റാം മെഹ്‌വാള്‍, നാല് എംപിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അനുഗമിക്കുന്നുണ്ട്. നൈജീരിയന്‍ വൈസ് പ്രസിഡന്റ് യെമി ഒസിമ്പാജോയുടെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം. നൈജീരിയന്‍ സന്ദര്‍ശനത്തിനു ശേഷം 29നാണ് ഉപരാഷ്ട്രപതി മാലിയിലെത്തുക. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയിലെ ഉന്നത നേതാവ് മാലിയിലെത്തുന്നത്. നൈജീരിയന്‍ തലസ്ഥാനമായ അബുജയില്‍ പ്രസിഡന്റ് മുഹമ്മദ് ബുഖാരിയുമായി അന്‍സാരി കൂടിക്കാഴ്ച നടത്തും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക