|    Sep 20 Wed, 2017 9:31 am
Home   >  Todays Paper  >  Page 5  >  

ഉപരാഷ്ട്രപതിക്ക് ഊഷ്മള സ്വീകരണം

Published : 30th August 2016 | Posted By: SMR

തിരുവനന്തപുരം: മൂന്നു ദിവസത്തെ കേരള സന്ദര്‍ശനത്തിന് എത്തിയ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം നല്‍കി. വൈകീട്ട് മൂന്നുമണിക്ക് ടെക്‌നിക്കല്‍ ഏരിയയില്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലെത്തിയ ഉപരാഷ്ട്രപതിയെ ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മേയര്‍ വി കെ പ്രശാന്ത് തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍, മന്ത്രിമാരായ ഇ പി ജയരാജന്‍, കെ രാജു, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വി എസ് ശിവകുമാര്‍ എംഎല്‍എ, ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ്, പൊതുഭരണ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ്, സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ജില്ലാ കലക്ടര്‍ എസ് വെങ്കിടേസപതി, സിറ്റി പോലിസ് കമ്മീഷണര്‍ ജി സ്പര്‍ജന്‍കുമാര്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ഡോ. കെ അമ്പാടി, ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി ഗുരുരത്‌നം ജ്ഞാന തപസ്വി, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എന്‍ ബാലഗോപാല്‍ തുടങ്ങിയവര്‍ ഉപരാഷ്ട്രപതിയെ സ്വീകരിക്കാനെത്തിയിരുന്നു.
വിമാനത്താവളത്തില്‍ നിന്ന് ഹെലികോപ്റ്ററില്‍ കൊല്ലത്തേക്ക് തിരിച്ച ഉപരാഷ്ട്രപതി, അവിടെ ശ്രീനാരായണ കോളജ് കാംപസില്‍ ഡോ. എം ശ്രീനിവാസന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ പങ്കെടുത്ത ശേഷം വൈകീട്ട് 5.30 ഓടെ തിരുവനന്തപുരത്ത് മടങ്ങിയെത്തി. രാത്രി രാജ്ഭവനില്‍ തങ്ങുന്ന അദ്ദേഹം ഇന്ന് തലസ്ഥാനത്ത് രണ്ടു പൊതുപരിപാടികളില്‍ പങ്കെടുക്കും. രാവിലെ  പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ കരുണാകര ഗുരുവിന്റെ നവതി ആഘോഷങ്ങള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും. പ്രമുഖര്‍ പങ്കെടുക്കും.
വൈകീട്ട് നാലിന് കനകക്കുന്ന് കൊട്ടാരത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന സമ്പൂര്‍ണ ഇ-സാക്ഷരതാ യജ്ഞത്തിന്റെ രണ്ടാംഘട്ടമായ ഡിജിറ്റല്‍ ലൈബ്രറികളുടെ ഉദ്ഘാടനവും ഉപരാഷ്ട്രപതി നിര്‍വഹിക്കും. രാത്രി രാജ്ഭവനില്‍ തങ്ങുന്ന അദ്ദേഹം നാളെ രാവിലെ 10.40ന് പ്രത്യേക വിമാനത്തില്‍ കൊച്ചിയിലേക്ക് തിരിക്കും. 11.45ന് സെന്റ് തെരേസാസ് കോളജില്‍ വിദ്യാധനം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചശേഷം ഉച്ചയ്ക്ക് 12.55ന് പ്രത്യേക വിമാനത്തില്‍  ഡല്‍ഹിക്ക് തിരിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക