|    Jul 21 Fri, 2017 12:33 am
FLASH NEWS
Home   >  National   >  

ഉപയോഗശേഷം വലിച്ചെറിയാന്‍ താന്‍ ചെരിപ്പല്ലെന്ന് അംബരീഷ്

Published : 21st June 2016 | Posted By: mi.ptk

ambareesh

കര്‍ണാടക: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കര്‍ണാകട മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തുന്ന മന്ത്രിസഭാ പുന:സംഘടന പ്രതിഷേധത്തിന് വഴിയൊരുക്കുന്നു.
പുന:സംഘടനയിലൂടെ മന്ത്രിസ്ഥാനം നഷ്ടമായ മുന്‍ ഭവന വകുപ്പ് മന്ത്രി എംഎച്ച് അംബരീഷ് പ്രതിഷേധം ശക്തമാക്കുന്നു. ഉപയോഗിച്ചതിന് ശേഷം വലിച്ചെറിയാന്‍ താന്‍ വെറും ചെരിപ്പല്ലെന്നും തനിയ്ക്ക് തന്റേതായ നിലയില്‍ പ്രസിദ്ധിയുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു.
മൂന്ന് വര്‍ഷം മോശം പ്രകടനം കാഴ്ചവെച്ചെന്ന് ചൂണ്ടിക്കാട്ടി 14 മന്ത്രിമാരെ മന്ത്രിസഭാ പുന:സംഘടനയിലൂടെ സിദ്ധരാമയ്യ പുറത്താക്കിയിരുന്നു. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതില്‍ പ്രതിഷേധിച്ച് ഭവന വകുപ്പ് മന്ത്രിയായിരുന്ന അംബരീഷ് തന്റെ എംഎല്‍എ സ്ഥാനവും രാജിവെച്ചിരുന്നു.മന്ത്രിസഭയില്‍ നിന്നും പുറത്താക്കുന്നകാര്യം തന്നെ അറിയിച്ചിരുന്നില്ലെന്നും പാര്‍ട്ടിയിലെ യുവജന നേതാവിന് വേണ്ടി സ്ഥാനം ഒഴിയുകയാണെന്നും അംബരീഷ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക