|    Dec 13 Wed, 2017 7:16 am
FLASH NEWS

ഉപയോഗശൂന്യമായ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ സംസ്ഥാനപാതയോരത്ത് തള്ളി

Published : 2nd October 2016 | Posted By: SMR

തൊടുപുഴ: വണ്ണപ്പുറം-ചേലച്ചുവട് സംസ്ഥാന പാതയോരത്ത് ടണ്‍ കണക്കിന് ഉപയോഗ ശൂന്യമായ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ തള്ളിയ നിലയില്‍.മുണ്ടന്‍മുടിക്ക് സമീപം കമ്പകക്കാനം കയറ്റത്താണ് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്.
ശനിയാഴ്ച പുലര്‍ച്ചെയാണ് മാലിന്യ നിക്ഷേപം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. റോഡില്‍ മൂന്നിടങ്ങളിലായാണ് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. നിരോധിച്ച ഭക്ഷ്യോല്‍പ്പന്നങ്ങളുടെ പട്ടികയില്‍ വരുന്നവയാണ് ഇതില്‍ കൂടുതലുമെന്ന് സമീപവാസികള്‍ പറഞ്ഞു.പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പെടെയുള്ളവ കൂട്ടിയിട്ട് കത്തിക്കാന്‍ ശ്രമിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
തൊടുപുഴ കേന്ദ്രീകരിച്ച് ഇത്തരം ഭക്ഷ്യോല്‍പ്പന്നങ്ങളുടെ മൊത്തക്കച്ചവടം നടത്തുന്ന സ്ഥാപനമാണിതിന് പിന്നിലെന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു.വിജനമായ പ്രദേശമാണ് കമ്പകക്കാനം.
മാസങ്ങള്‍ക്ക് മുമ്പ് ഇവിടെ കശാപ്പ് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും തള്ളുക പതിവായിരുന്നു.
ഇതേ തുടര്‍ന്ന് നാട്ടുകാര്‍ പ്രദേശത്ത് രാത്രി കാവലേര്‍പ്പെടുത്തുകയും ഏതാനും മാലിന്യ നിക്ഷേപകരെ പിടികൂടുകയും ചെയ്തിരുന്നു. ഇതിന് ശേഷം മാലിന്യ നിക്ഷേപം ശിക്ഷാര്‍ഹമെന്ന് ബോര്‍ഡ് സ്ഥാപിച്ചുഇതിന് മുന്നിലാണ് ഇപ്പോള്‍ മാലിന്യം തള്ളിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക