|    Oct 24 Wed, 2018 5:02 am
FLASH NEWS

ഉപയോഗശൂന്യമായ ഉപകരണങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കി വിദ്യാര്‍ഥികള്‍

Published : 13th September 2017 | Posted By: fsq

 

കാലടി: ഓണം അവധിയുടെ ആഘോഷങ്ങള്‍ ഒഴിവാക്കി ജനോപകാപ്രദമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുകയാണ് കാലടി ആദിശങ്കര എന്‍ജിനീയറിങ് കോളജിലെ എന്‍എസ്എസ് യൂനിറ്റ് അംഗങ്ങള്‍. ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയിലെ ഉപയോഗശൂന്യമായ ഉപകരണങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കിയിരിക്കുകയാണ് വിദ്യാര്‍ഥികള്‍. കേടുവന്ന ഉപകരണങ്ങളായ നെബുലൈസറുകള്‍, ബിപി അപ്പാരറ്റസ്, സര്‍ജിക്കള്‍ ഉപകരണങ്ങള്‍, മോര്‍ച്ചറി ഉപകരണങ്ങള്‍, കട്ടിലുകള്‍, മേശകള്‍, ട്രോളികള്‍, വീല്‍ചെയറുകള്‍, ഡന്റല്‍ ചെയറുകള്‍ ഇലക്്ട്രിക് ഉപകരണങ്ങള്‍ എന്നിവയ്‌ക്കെല്ലാം പുനര്‍ജീവന്‍ നല്‍കി. ഏകദേശം 50 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് വീണ്ടെടുത്തത്. ഇത് ആശുപത്രിക്കുതന്നെ വലിയൊരു മുതല്‍കൂട്ടായിരിക്കുകയാണ്. കേരള സാങ്കേതിക വകുപ്പിന്റെ കീഴില്‍ എന്‍എസ്എസ് ടെക്‌നിക്കല്‍ സെല്‍ നടപ്പാക്കുന്ന പുനര്‍ജനി പദ്ധതിയുടെ ഭാഗമായാണ് വിദ്യാര്‍്ഥികള്‍ ഇത്തരമൊരു സേവന പ്രവര്‍ത്തി ചെയ്തത്. 100 ഓളം വിദ്യാര്‍ഥികള്‍ 7 ദിവസമായി നടന്ന ക്യാംപില്‍ പങ്കെടുത്തു. താമസവും ഭക്ഷണവുമെല്ലാം ക്യാംപില്‍ തന്നെയായിരുന്നു. ഓരോ ഗ്രൂപ്പുകളായി തിരിച്ചായിരുന്നു പ്രവര്‍ത്തനങ്ങള്‍. ഒരു ഔഷധ ഉദ്യാനവും ആശുപത്രിക്ക് വിദ്യാര്‍ഥികള്‍ നിര്‍മിച്ചു നല്‍കി. എംഎല്‍എമാരായ വി ഡി ദേവസി, റോജി എം ജോണ്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഉഷ പരമേശ്വരന്‍, എന്‍എസ്എസ് സ്‌റ്റേറ്റ് കോ- ഓഡിനേറ്റര്‍ അബ്ദുള്‍ ജബ്ബാര്‍, പ്രിന്‍സിപ്പാള്‍ ഡോ. പിസി നീലകണ്ഠന്‍ ക്യാംപ്് സന്ദര്‍ശിച്ചു. വിദ്യാര്‍ഥികളില്‍ സാമൂഹിക അവബോധം വളര്‍ത്തുന്നതിനായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് കോളജ് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം അങ്കമാലി താലൂക്ക് ആശുപത്രിയിലായിരുന്നു ക്യാംപ്. 20 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് അന്ന് വീണ്ടെടുത്തത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss