|    Sep 22 Fri, 2017 2:53 am

ഉപയോക്താക്കള്‍ക്ക് ഓഫറുകളുമായി ബിഎസ്എന്‍എല്‍

Published : 21st March 2017 | Posted By: fsq

 

കണ്ണൂര്‍: സ്വകാര്യ ടെലികോം കമ്പനികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ മികച്ച ഓഫറുകളുമായി ബിഎസ്എന്‍എല്‍. 339 രൂപയ്ക്ക് പരിധിയില്ലാത്ത ഇന്റര്‍നെറ്റും പരിധിയില്ലാത്ത വോയ്‌സ് കോളുകളുമാണ് പുതുതായി അവതരിപ്പിച്ചത്.
എല്ലാ ദിവസവും ത്രീജി വേഗതയില്‍ 2 ജിബി ഡാറ്റയും 80 കെബിപിഎസ് വേഗതയില്‍ പരിധിയില്ലാത്ത ഇന്റര്‍നെറ്റ് ഉപയോഗത്തോടൊപ്പം ഇന്ത്യയിലെ ബിഎസ്എന്‍എല്ലിന്റെ എല്ലാ നമ്പറിലേക്കും പരിധിയില്ലാതെ സംസാരിക്കാനും കഴിയും. കൂടാതെ മറ്റു സേവന ദാതാക്കളുടെ നമ്പറുകളിലേക്കു ദിവസവും 25 മിനിറ്റ് വീതം സൗജന്യ സംസാരസമയവും ലഭിക്കും. ശേഷം മറ്റു ഓപറേറ്റര്‍മാരുടെ നമ്പറുകളിലേക്കുള്ള കോളുകള്‍ക്ക് മിനിറ്റിനു വെറും 25 പൈസ വീതം ഈടാക്കും. നിലവില്‍ ബ്രോഡ്ബാ ന്റില്ലാത്ത നഗര പ്രദേശങ്ങളിലുള്ള ലാന്‍ഡ്‌ലൈന്‍ ഉപഭോക്താക്കള്‍ 31നകം 249 രൂപയുടെ പ്ലാനിലുള്ള ബ്രോഡ്ബാന്‍ഡ് കണക്ഷന് അപേക്ഷിച്ചാല്‍, ഇപ്പോള്‍ പ്രതിമാസ ചാര്‍ജിനത്തില്‍ നല്‍കി വരുന്ന 240 രൂപയുടെ കൂടെ വെറും 9 രൂപ മാത്രം ആറുമാസം വരെ അധികം നല്‍കിയാല്‍ മതി.
വാര്‍ത്താസമ്മേളനത്തില്‍ ബിഎസ്എന്‍എല്‍ കണ്ണൂര്‍ ടെലികോം ജനറല്‍ മാനേജര്‍ എസ് വെങ്കടേശന്‍, കെ എല്‍ ശിവണ്ണ, എ സുബ്രഹ്മണ്യന്‍, ഇ കൃഷ്ണന്‍, പി പി സുലൈമാന്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക