|    Mar 24 Fri, 2017 9:58 am
FLASH NEWS

ഉപയോക്താക്കളെ വലച്ച് ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്ക് തകരാറില്‍

Published : 24th July 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്ത് ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്ക് തകരാറില്‍. കേരളത്തില്‍ ലക്ഷക്കണക്കിന് ഉപഭോക്താക്കളുള്ള ബിഎസ്എന്‍എല്‍ 3ജി നെറ്റ്‌വര്‍ക്കാണ് കഴിഞ്ഞ രണ്ടുദിവസമായി തകരാറിലായിരിക്കുന്നത്. മൊബൈ ല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കാണ് നെറ്റ്‌വര്‍ക്ക് ഇല്ലാത്തത് തിരിച്ചടിയായിരിക്കുന്നത്. ഇടയ്ക്കിടെ 2ജി നെറ്റ്‌വര്‍ക്ക് ലഭിക്കുന്നുണ്ടെങ്കിലും ഇത് അധികസമയം പ്രയോജനപ്പെടുത്താനാവുന്നില്ല. നെറ്റ്‌വര്‍ക്ക് അപ്‌ഡേഷന്‍ നടക്കുകയാണ.് എപ്പോള്‍ ശരിയാകുമെന്ന വിവരം ലഭ്യമായിട്ടില്ലെന്നാണ് കസ്റ്റമര്‍കെയറില്‍ നിന്നുള്ള വിശദീകരണം. ചെന്നൈയിലെ ഗേറ്റ്‌വേ ജിപിആര്‍എസ് സപ്പോര്‍ട്ട് നോഡിലുള്ള പ്രശ്‌നമാണ് ഇപ്പോള്‍ 3ജി സ്പീഡ് ലഭിക്കാത്തതിനു കാരണം. കഴിഞ്ഞ മൂന്നുദിവസമായി ചെന്നൈയില്‍ ഇതിന്റെ അറ്റകുറ്റപ്പണികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതിനാല്‍, ദക്ഷിണേന്ത്യയിലെ മുഴുവന്‍ ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്കും വേഗം കുറഞ്ഞ 3ജിയാണ് ലഭിക്കുന്നത്. 3ജിയുടെ വേഗക്കുറവ് താല്‍ക്കാലിക പ്രശ്‌നം മാത്രമാണെന്നും സപ്പോര്‍ട്ട് നോഡ് കാര്യക്ഷമമാക്കാനുള്ള തീവ്രശ്രമം നടത്തുകയാണെന്നും അധികൃതര്‍ വിശദീകരിക്കുന്നു. ഇന്നു രാത്രി 10 മണിയോടെ 3ജി സ്പീഡ് തിരികെയെത്തുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.
ഇന്ത്യയിലെ മുഴുവന്‍ ഡാറ്റാ ഉപയോഗത്തിന്റെ അഞ്ചില്‍ ഒന്ന് കേരളത്തിലാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 23.4 ശതമാനം വരുമാനവര്‍ധനയാണ് കേരളത്തി ല്‍ ബിഎസ്എന്‍എല്ലിന് ഉണ്ടായിട്ടുള്ളത്. ഇന്ത്യയിലെ ശരാശരി വര്‍ധന 10 ശതമാനം മാത്രമാണ്. ജൂലൈയില്‍ മാത്രം 1,40,000 പുതിയ കണക്ഷനുകളാണ് കേരളത്തില്‍ ബിഎസ്എന്‍എല്‍ നല്‍കിയത്. ജൂലൈ അവസാനിക്കുമ്പോള്‍ ഈ കണക്ക് 1,60,000 കടക്കുമെന്നാണ് പ്രതീക്ഷ. മാസം 7,000 പേര്‍ ബിഎസ്എന്‍എല്‍ വിട്ടു മറ്റു മൊബൈല്‍ സേവനദാതാക്കളെ ആശ്രയിക്കുന്നുണ്ട്. എന്നാല്‍, 27,000 പേര്‍ ഓരോ മാസവും ബിഎസ്എന്‍എല്ലിലേക്കു പോര്‍ട്ട് ചെയ്തു വരുന്നുണ്ടെന്നും ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍, നിലവിലെ പ്രതിസന്ധി വരിക്കാര്‍ മറ്റു സര്‍വീസുകള്‍ തേടിപ്പോവാന്‍ ഇടയാക്കുമെന്ന ആശങ്കയുമുണ്ട്. ജൂലൈ ആദ്യവാരം ഐഡിയ നെറ്റ്‌വര്‍ക്കിനും സമാനമായ അവസ്ഥയുണ്ടായിരുന്നു. രണ്ടുദിവസത്തിനകം അ വര്‍ക്ക് പ്രശ്‌നം പരിഹരിക്കാന്‍ സാധിച്ചിരുന്നു.

(Visited 31 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക