|    May 26 Fri, 2017 10:27 pm
FLASH NEWS

ഉപഭോക്തൃ വഞ്ചനയ്‌ക്കെതിരേ കണ്‍സ്യൂമേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍

Published : 2nd July 2015 | Posted By: admin

മലപ്പുറം: വര്‍ധിച്ചു വരുന്ന ഉപഭോക്തൃ വഞ്ചനകള്‍ക്കെതിരേ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും ഉപഭോക്തൃ ചൂഷണങ്ങള്‍ അധികാരികളുടെയും ജനങ്ങളുടെയും ശ്രദ്ധയില്‍കൊണ്ടുവരുന്നതിനുമായി ഉപഭോക്തൃ സംരക്ഷണ പ്രവര്‍ത്തകരുടെയും വിവിധ സാമൂഹിക പ്രവര്‍ത്തകരുടെയും നേതൃത്തത്തില്‍ ഓള്‍ കേരള കണ്‍സ്യൂമേഴ്‌സ് ആക്്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. ഉപഭോക്താക്കള്‍ക്ക് ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനു ഹെല്‍പ്‌ലൈന്‍ തുടങ്ങാനും മികച്ച സേവനം നടത്തുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും പ്രോല്‍സാഹിപ്പിക്കാനും യോഗം തീരുമാനിച്ചു. ഹെല്‍പ് ലൈന്‍ നമ്പര്‍ 9142930682. കൗണ്‍സില്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കു രൂപം നല്‍കുന്നതിന് വിപുലമായ ഉപഭോക്തൃ ജനകീയ കൂട്ടായ്മ ആഗസ്ത് രണ്ടിനു നടത്തും.

യോഗത്തില്‍ ജോയി എബ്രഹാം, പി ടി നിസാര്‍, കെ എം സുരേഷ് ബാബു, എം മുഹമ്മദ് കുട്ടി, പി സി വര്‍ഗീസ്, പി സത്യവതി, എം പി സീനത്ത്, കെ പി സന്തോഷ്‌കുമാര്‍, കെ സി രഘുനാഥ്, കെ എ ദാമോദരന്‍ സംസാരിച്ചു. ജോയി എബ്രഹാം ചെയര്‍മാനും ജനമിത്രം ഇബ്രാഹീം കോ-ഓഡിനേറ്ററുമായി ഓര്‍ഗനൈസിങ് കമ്മിറ്റി രൂപീകരിച്ചു. മുന്‍ കേരള പഞ്ചായത്ത് ജോയിന്റ് ഡയറക്ടറും ഉപഭോക്തൃ വിദ്യഭ്യാസ സമിതിയുടെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന വാരിയത്ത് കെ സി പ്രഭാകരന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day