|    May 20 Sun, 2018 7:41 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഉപഭോക്തൃ പണപ്പെരുപ്പം : നിരക്ക് കുറഞ്ഞു

Published : 13th June 2017 | Posted By: fsq

 

ന്യൂഡല്‍ഹി: രാജ്യത്തെ ഉപഭോക്തൃ പണപ്പെരുപ്പം അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍. 2.18 ശതമാനമാണ് കഴിഞ്ഞ മാസത്തെ നിരക്ക്. 2012ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2.99 ശതമാനമായിരുന്നു ഏപ്രിലില്‍ പണപ്പെരുപ്പ നിരക്ക്. പുതിയ സാഹചര്യത്തില്‍ ആഗസ്തിലെ വായ്പാനയ അനുപാതത്തില്‍ റിസര്‍വ് ബാങ്ക് പലിശനിരക്കുകള്‍ കുറയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചില്ലറ ഭക്ഷ്യവില്‍പന വിലയില്‍ 1.05 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. ഭക്ഷ്യോല്‍പന്ന വിലയിലുണ്ടായ കുറവാണ് പണപ്പെരുപ്പ നിരക്ക് കുറയാന്‍ കാരണമായി കണക്കാക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss