|    Jun 25 Mon, 2018 3:40 pm
Home   >  Todays Paper  >  Page 4  >  

ഉപഭോക്തൃ കോടതികളെ സര്‍ക്കാര്‍ തകര്‍ത്തു : അനൂപ് ജേക്കബ്

Published : 28th May 2017 | Posted By: fsq

 

കൊച്ചി: സര്‍ക്കാരിന്റെ ഒരു വര്‍ഷം തീര്‍ത്തും നിരാശാജനകമാണെന്ന് കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ലീഡര്‍ അനൂപ് ജേക്കബ് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കേരളത്തില്‍ ഉപഭോക്തൃ കോടതികള്‍ പ്രവര്‍ത്തിക്കുന്നില്ല. സംസ്ഥാന കമ്മീഷനില്‍ ഇപ്പോള്‍ സിറ്റിങ് പോലും നടക്കുന്നില്ല. അംഗങ്ങളുടെ ഒഴിവുനികത്താന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതുകൊണ്ട് 5000ല്‍പരം കേസുകള്‍ സംസ്ഥാനത്തെ ഉപഭോക്തൃ കോടതികളില്‍ കെട്ടിക്കിടക്കുകയാണ്. സമയബന്ധിതമായി കേസുകള്‍ തീര്‍പ്പുകല്‍പിക്കാന്‍ ഇതുമൂലം സാധിക്കുന്നില്ലെന്നും അദേഹം പറഞ്ഞു. സര്‍ക്കാര്‍ ഭരണം പൂര്‍ണ പരാജയമാണെന്നും അനൂപ് പറഞ്ഞു. പാര്‍ട്ടിയില്‍ ചെയര്‍മാനുമായി നിലവില്‍ പ്രശ്‌നങ്ങളില്ല. അത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ കെട്ടുകഥകളാണെന്നും അനൂപ് ജേക്കബ് കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss