|    Dec 19 Wed, 2018 10:42 am
FLASH NEWS
Home   >  National   >  

ഉപദ്രവിക്കരുത്: ലോയയുടെ മരണത്തില്‍ സംശയമില്ല-മകന്‍ അനുജ്

Published : 15th January 2018 | Posted By: sruthi srt

ന്യൂഡല്‍ഹി: ജഡ്ജി ബ്രിജ്‌ഗോപാല്‍ ലോയയുടെ മരണം രാഷ്ട്രീയവല്‍ക്കരിച്ചെന്ന് കുടുംബാംഗങ്ങള്‍. മകനും മറ്റ് കുടുംബാഗംങ്ങളുമാണ്  ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.ലോയയുടെ മരണവുമായി ബന്ധപ്പെട്ട് ചില സംശയങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴില്ല. അദ്ദേഹം മരിക്കുന്ന സമയത്ത് തനിക്ക് 17 വയസാണ്. അന്ന് ചില വൈകാരിക പ്രതിസന്ധികള്‍ മൂലം  മരണത്തില്‍ സംശയങ്ങള്‍ തോന്നിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണെന്നും മകന്‍ അനൂജ് മാധ്യമങ്ങളോട് പറഞ്ഞു.


എതെങ്കിലും രാഷ്ട്രീയ പ്രശ്‌നത്തിന്റെ ഇരകളാകാന്‍ തങ്ങളില്ല. ഇതില്‍ ഒരു ഗൂഡാലോചനയും ഇല്ലെന്നും ലോയയുടെ അഭിഭാഷകനായ ആമീത് നായകും വ്യക്തമാക്കി. പലരും കുടുംബത്തെ അപമാനിക്കാനും കുടുംബത്തില്‍ പരിഭ്രാന്ത്രി പരത്താനും ശ്രമിക്കുന്നതായും അനൂജ് വെളിപ്പെടുത്തി.അഭിഭാഷകരും എന്‍ജിഒകളും അക്റ്റിവിസ്റ്റുകളും കുടുംബത്തെ അപമാനിക്കരുതെന്ന് മാധ്യമങ്ങള്‍ ആവശ്യപ്പെടണമെന്നും അനൂജ് പറഞ്ഞു.ഇവരില്‍ പലരില്‍ നിന്നും തനിക്കും കുടുംബത്തിനും സമ്മര്‍ദ്ദമുണ്ടെന്നും എന്നാല്‍ ഇവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അനുജ് കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss