|    Jul 26 Wed, 2017 12:16 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

ഉപതിരഞ്ഞെടുപ്പ്; 76.81 ശതമാനം പോളിങ്

Published : 29th July 2016 | Posted By: SMR

തിരുവനന്തപുരം:  ഇന്നലെ ഉപതിരഞ്ഞെടുപ്പ് നടന്ന പതിനഞ്ച് തദ്ദേശഭരണ സ്ഥാപന വാര്‍ഡുകളില്‍ 76.81 ശതമാനംപേര്‍ സമ്മതിദാനവകാശം വിനിയോഗിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍.
തിരുവനന്തപുരം കോര്‍പറേഷനിലെ പാപ്പനംകോട് വാര്‍ഡില്‍ 69.67 ശതമാനവും കാസര്‍കോട് ജില്ലാപഞ്ചായത്തിലെ ഉദുമ വാര്‍ഡില്‍ 61.61 ശതമാനവുമാണ് പോളിങ്.മറ്റു തദ്ദേശഭരണ വാര്‍ഡുകളിലെ പോളിങ് ശതമാനം ജില്ല, തദ്ദേശസ്ഥാപനം, വാര്‍ഡ്, ശതമാനം എന്നീ ക്രമത്തില്‍.
തിരുവനന്തപുരം തൊളിക്കോട് ഗ്രാമപ്പഞ്ചായത്ത് തോട്ടുമുക്ക 76.24, തിരുവനന്തപുരം വെട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് അക്കരവിള 73.13, ആലപ്പുഴ പാലമേല്‍ ഗ്രാമപ്പഞ്ചായത്ത് ആദിക്കാട്ടുകുളങ്ങര 82.30, ആലപ്പുഴ ചേര്‍ത്തല മുനിസിപ്പാലിറ്റി സിവില്‍സ്റ്റേഷന്‍ 83.56, കോട്ടയം മാടപ്പളളി ഗ്രാമപ്പഞ്ചായത്ത് കണിച്ചുകുളം 76.09, കോട്ടയം മണര്‍കാട് ഗ്രാമപ്പഞ്ചായത്ത് പറമ്പുകര 79.54, ഇടുക്കി കൊക്കയാര്‍ ഗ്രാമപ്പഞ്ചായത്ത് മുളംകുന്ന് 85.85, എറണാകുളം തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി ചക്കംകുളങ്ങര 73.04, തൃശൂര്‍ ശ്രീനാരായണപുരം ഗ്രാമപ്പഞ്ചായത്ത് പത്താഴക്കാട് 87.21, പാലക്കാട് ഒറ്റപ്പാലം മുനിസിപ്പാലിറ്റി കണ്ണിയംപുറം വായനശാല 76.43, മലപ്പുറം ഊരകം ഗ്രാമപ്പഞ്ചായത്ത് ഒകെഎം നഗര്‍ വാര്‍ഡ് 76.68, കോഴിക്കോട് ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത് ഓമശ്ശേരി ഈസ്റ്റ് 85.76,  കണ്ണൂര്‍ കല്യാശ്ശേരി ഗ്രാമപ്പഞ്ചായത്ത് അഞ്ചാംപീടിക 65.05.
എല്ലാ വാര്‍ഡുകളിലെയും വോട്ടെണ്ണല്‍ വെളളിയാഴ്ച രാവിലെ 8ന് ആരംഭിക്കും. പാപ്പനംകോട് വാര്‍ഡിലെ വോട്ടെണ്ണല്‍ സംഗീത കോളജിലും കാസര്‍കോട് ജില്ലാപഞ്ചായത്ത് വാര്‍ഡിലേത് ചെമനാട് ഗ്രാമപ്പഞ്ചായത്ത് ഹാളിലുമാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക