|    Oct 16 Tue, 2018 11:53 pm
FLASH NEWS

ഉപതിരഞ്ഞെടുപ്പ് വിജയകരമായി നടത്താന്‍ സഹകരിക്കണം : ജില്ലാ കലക്ടര്‍

Published : 15th September 2017 | Posted By: fsq

 

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പ് വിജയകരമായി നടത്തുന്നതില്‍ സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അമീത് മീണ രാഷ്ട്രീയ  പാര്‍ട്ടികളോട് ആവശ്യപ്പെട്ടു. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കലക്‌ട്രേറ്റില്‍ വിളിച്ചുചേര്‍ത്ത രാഷട്രീയകക്ഷി പ്രതിനിധികളുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാകലക്ടര്‍. ജില്ലയില്‍ തിരഞ്ഞെടുപ്പ് സമയത്ത് ക്രമസമാധാനം ഉറപ്പാക്കുന്നില്‍ ജാഗ്രത പുലര്‍ത്താനും ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. മുഴുവന്‍ വോട്ടര്‍മാരെയും പോളിംഗ് ബൂത്തില്‍ എത്തിക്കാനുള്ള  ശ്രമം രാഷട്രീയ പാര്‍ട്ടികളുടെ ഭാഗത്ത് നിന്നുണ്ടാവണം. ഇതിനായി തിരഞ്ഞെടുപ്പ് വിഭാഗവും പ്രത്യേക പ്രചരണ പരിപാടികള്‍ നടത്തും.  പെരുമാറ്റ ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണം. തിരഞ്ഞെടുപ്പിലുടനീളം ഹരിത നിയമാവലി കര്‍ശനമായി പാലിക്കാനും യോഗത്തില്‍ തീരുമാനമായി.ജില്ലയില്‍ മുഴുവനായും പെരുമാറ്റ ചട്ടം ബാധകമായതിനാല്‍ പുതിയ പദ്ധതികള്‍ തുടങ്ങല്‍, കരാര്‍ ഒപ്പു വെക്കല്‍, ഫണ്ട് അനുവദിക്കല്‍ തുടങ്ങിയവ പാടില്ല. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണമുണ്ടാവണം. പോളിങ്ങില്‍ വിവി പാറ്റ് ഉപയോഗിക്കുന്നതിനാല്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പരിചയപെടുത്തുന്നതിന് തിരഞ്ഞെടുപ്പ് വിഭാഗം പ്രത്യേക പ്രചരണ പരിപാടികള്‍ നടത്തും. ഇ-അനുമതി, ഇ-പരാതി തുടങ്ങിയവ നടത്തുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. നിലവിലുള്ള വോട്ടര്‍ പട്ടിക 2017 ജനുവരി ഒന്നിന് 18 വയസു തികഞ്ഞവരെ മാത്രം ഉള്‍പ്പെടുത്തി തയ്യാറാക്കി മാര്‍ച്ച് 23 ന് പ്രസിദ്ധീകരിച്ചതാണ്. ഇതനുസരിച്ച് 1,68,475 പേരാണ് മണ്ഡലത്തിലുള്ളത്. എന്നാല്‍ സപ്തംബര്‍ 11 വരെ അപേക്ഷിച്ചവരെ കൂടി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയും. ഹിയറിംഗ് നടത്തി ഇവരെ കൂടി ഉള്‍പ്പെടുത്തിയുള്ള പട്ടിക സപ്തംബര്‍ 22 ന് പ്രസിദ്ധീകരിക്കും.  മണ്ഡലത്തല്‍ 148 പോളിംഗ് സ്റ്റേഷനുകളും 17 അനുബന്ധ ബൂത്തുകളുമാണ് നിലവില്‍ കണക്കാക്കിയിരിക്കുന്നത്. യോഗത്തില്‍ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ഇ എന്‍ മോഹന്‍ദാസ്, ടി വേണുഗോപാലന്‍ (സിപിഎം) എം എ. ഖാദര്‍, എന്‍ മുഹമ്മദ്കുട്ടി (ഐയുഎംഎല്‍) പി സി വേലായുധന്‍ക്കുട്ടി (ഐഎന്‍സി) നൗഷാദ് സി എച്ച് (സിപിഐ) വേണുഗോപാലന്‍ (ബിജെപി.) ഹംസ പാലൂര്‍ (എന്‍സിപി) പി മുഹമ്മദാലി (ജെഡിഎസ്) ഇലക്ഷന്‍ ഡപ്യുട്ടി കലക്ടര്‍ രഘുരാജ് എന്‍ വി, എല്‍ ആര്‍ ഡപ്യുട്ടി കലക്ടര്‍ വി രാമചന്ദ്രന്‍, ഭൂപരിഷ്‌കരണം വിഭാഗം ഡെപ്യൂട്ടി കലക്ടറും റിട്ടേണിംഗ് ഓഫിസറുമായ സജീവ് ദാമോദരന്‍ എന്നിവര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss