|    Oct 24 Wed, 2018 4:40 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഉപതിരഞ്ഞെടുപ്പ് : വികസനം ചര്‍ച്ചയാക്കാന്‍ മടി

Published : 28th September 2017 | Posted By: fsq

 

മലപ്പുറം: തിരഞ്ഞെടുപ്പ് അടുക്കുംതോറും  രംഗം ചൂടുപിടിക്കുന്നതിന് പകരം മഴയോടൊപ്പം തണുക്കുന്നതാണ് വേങ്ങരയിലെ പുതിയ ദൃശ്യം.  പ്രാദേശിക വികസനപ്രശ്‌നങ്ങള്‍ക്ക് പകരം മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍  ദേശീയ അന്തര്‍ദേശീയ പ്രശ്‌നങ്ങള്‍ മാത്രമാണ് സംസാരിക്കുന്നത്.  വേങ്ങര മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വേങ്ങര, കണ്ണമംഗലം, എ ആര്‍ നഗര്‍, ഊരകം, ഒതുക്കുങ്ങല്‍, പറപ്പൂര് പഞ്ചായത്തുകളിലെ അടിസ്ഥാന വികസന സൗകര്യങ്ങളുടെ അപര്യാപ്തത ആരും ഉന്നയിച്ചു കാണുന്നില്ല. മാറി മാറി വന്ന ഇടതു വലതു മുന്നണികള്‍  മണ്ഡലത്തെ അവഗണിച്ചതിന്റെ ചിത്രം പുറത്താവുമെന്ന് ഭയന്നാണ് രണ്ടു മുന്നണികളും ഇക്കാര്യം ഉന്നയിക്കാതിരിക്കുന്നത്. കുടിവെള്ളം, ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം എന്നു തുടങ്ങി എല്ലാ രംഗത്തും ഈ മണ്ഡലത്തിലുള്ളവര്‍ ദുരിതത്തിലാണ്. അഞ്ചു പഞ്ചായത്തുകളിലും പുഴയുണ്ടായിട്ടും കുടിവെള്ളത്തിന് നെട്ടോട്ടമോടേണ്ട അവസ്ഥയിലാണ് ഇവിടെയുള്ളവര്‍. സര്‍ക്കാര്‍ മേഖലയില്‍ തുടങ്ങുമെന്ന് പറഞ്ഞിരുന്ന ഗവ. കോളജ് യുഡിഎഫ് സര്‍ക്കാര്‍ എയ്ഡഡ് മേഖലയിലാണുള്ളത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഐടിഐ ഇപ്പോഴും കടലാസില്‍ തന്നെ. എല്‍ഡിഎഫ് സര്‍ക്കാരാവട്ടെ യുഡിഎഫ് നേതാവിന്റെ മണ്ഡലമെന്ന നിലയില്‍ ബോധപൂര്‍വം അവഗണിക്കുകയായിരുന്നു.  രണ്ടു തവണ വ്യവസായ വകുപ്പ് മന്ത്രിയായ കുഞ്ഞാലിക്കുട്ടിയാണ് ഇത്രയും കാലം വേങ്ങരയെ നിയമസഭയില്‍ പ്രതിനിധീകരിച്ചിരുന്നത്. 10 ചെറുപ്പക്കാര്‍ക്ക് ജോലി കിട്ടുന്ന ഒരു വ്യവസായവും അദ്ദേഹം വേങ്ങരയില്‍ ആരംഭിച്ചിട്ടില്ല. കണ്ണമംഗലത്ത് ഉണ്ടായിരുന്ന സിഡ്‌കൊ ഫര്‍ണിച്ചര്‍ യൂനിറ്റ് സ്ഥലം മാറ്റിയിരിക്കുകയാണ്. വൈദ്യുതിയില്ലാത്ത വീടുകളും റോഡുകളില്ലാത്ത സ്ഥലങ്ങളും യഥേഷ്ടമുണ്ട്. പ്ലസ് ടു ജയിക്കുന്ന കുട്ടികള്‍ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട ഗതികേടാണിവിടെ. എന്നാല്‍, എസ്ഡിപിഐ, പ്രാദേശിക വികസന പ്രശ്‌നങ്ങളും പ്രചാരണ രംഗത്ത് ഉന്നയിക്കുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss