|    Oct 20 Fri, 2017 7:13 am
Home   >  National   >  

ഉപതിരഞ്ഞെടുപ്പ് : മുസഫര്‍നഗറില്‍ ബിജെപിക്ക് ജയം

Published : 16th February 2016 | Posted By: G.A.G

ലക്‌നൗ: ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗര്‍ അസംബ്ലി മണ്ഡലത്തിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചു. ഭരണകക്ഷിയായ സമാജ് വാദിപാര്‍ട്ടിയെ 6000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് ബിജെപി സീ്റ്റ് നേടിയത്്. ബിജെപിയുടെ സിറ്റിങ് സീറ്റായ ദയുബന്ദില്‍ കോണ്‍ഗ്രസ് വിജയിച്ചു.
കലാപബാധിതപ്രദേശമായ മുസറഫര്‍നഗറില്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ വിജയാഹ്ലാദപ്രകടനം നടത്തുന്നതിന് പ്രാദേശികഭരണകൂടം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ഉപതിരഞ്ഞെടുപ്പ് നടന്ന തെലങ്കാനയില്‍ കോണ്‍ഗ്രസ് ശക്തികേന്ദ്രമായ നാരായണ്‍ഖേഡ് ടിആര്‍എസ് പിടിച്ചെടുത്തു. മഹാരാഷ്ട്രയിലെ പല്‍ഘറില്‍ ശിവേസന സീറ്റ് നിലനിറുത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക