|    Oct 24 Tue, 2017 12:45 am
FLASH NEWS

ഉപതിരഞ്ഞെടുപ്പ്: ബി ജി വിഷ്ണു സിപിഐ സ്ഥാനാര്‍ഥി

Published : 1st October 2016 | Posted By: Abbasali tf

തൃശൂര്‍: തൃശൂര്‍ ജില്ലാ പഞ്ചായത്ത് കയ്പമംഗലം ഡിവിഷനിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എ ല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഐയിലെ ബി ജി വിഷ്ണുവിനെ തീരുമാനിച്ചു. എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട ഇ ടി ടൈസണ്‍ മാസ്റ്റര്‍ രാജിവച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ്. സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് യോഗമാണ് എഐഎസ്എഫ് ജില്ലാ പ്രസിഡന്റും പടിഞ്ഞാറെ വെമ്പല്ലൂര്‍ സ്വദേശിയുമായ വിഷ്ണുവിനെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്. ബി ജി വിഷ്ണു എഐഎസ്എഫ് ജില്ലാ പ്രസിഡന്റ്, എഐവൈഎഫ് ജില്ലാ എക്‌സി.അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. പടിഞ്ഞാറെ വെമ്പല്ലൂര്‍ അസ്മാബി കോളജിന് സമീപം ബ്ലാങ്ങാട്ട് ഗോപിയുടെയും കെ എസ് ഉഷയുടെയും മകനാണ്. വൈശാഖ് ഏക സഹോദരനാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക