|    May 26 Fri, 2017 6:54 pm
FLASH NEWS

ഉപതിരഞ്ഞെടുപ്പ്: ധര്‍മടത്ത് എട്ടിന് പ്രാദേശിക അവധി

Published : 4th December 2015 | Posted By: swapna en

കണ്ണൂര്‍: ധര്‍മടം പഞ്ചായത്തിലെ 4-ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വാര്‍ഡ് പരിധിയിലെ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും എട്ടിന് ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജീവനക്കാരായ വോട്ടര്‍മാര്‍ക്ക് ഉപതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാവശ്യമായ സൗകര്യങ്ങള്‍ ബന്ധപ്പെട്ട അധികൃതര്‍ ചെയ്തുകൊടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പോളിങ് സ്റ്റേഷനായ പാലയാട് യൂനിവേഴ്‌സിറ്റി സെന്ററിന് 7, 8 തിയ്യതികളില്‍ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. വാര്‍ഡ് പരിധിയിലെ എല്ലാ മദ്യഷാപ്പുകള്‍ക്കും 6നു വൈകീട്ട് 5 മുതല്‍ 8നു വൈകീട്ട് 5 വരെ ഡ്രൈഡേ പ്രഖ്യാപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day