|    Jun 23 Sat, 2018 5:55 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഉപതിരഞ്ഞെടുപ്പ് ദിവസം പരീക്ഷ; നിരവധി വോട്ടര്‍മാര്‍ക്ക് സമ്മതിദാനാവകാശം നഷ്ടപ്പെടും

Published : 23rd May 2018 | Posted By: kasim kzm

മുളവൂര്‍  സതീഷ്
ശാസ്താംകോട്ട (കൊല്ലം): ഈ മാസം 28ന് നടക്കുന്ന ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ദിവസം കേരള ടെക്‌നിക്കല്‍ സര്‍വകലാശാലയുടെ പരീക്ഷകള്‍ സംസ്ഥാനത്തെ വിവിധ എന്‍ജിനീയറിങ് കോളജുകളില്‍ വച്ചു നടത്താന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നതിനാല്‍ ചെങ്ങന്നൂര്‍ മണ്ഡലത്തിലെ നിരവധി പേര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം നഷ്ടപ്പെടും.
മാത്രമല്ല, പരീക്ഷയുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും വോട്ട് ചെയ്യാന്‍ കഴിയാതെ വരും. പരീക്ഷാര്‍ഥികളില്‍ ഭൂരിഭാഗവും കന്നിവോട്ടര്‍മാരാണ്. കേരളത്തില്‍ തന്നെ വിദൂര സ്ഥലങ്ങളിലെ കോളജുകളിലാണ് പരീക്ഷ എന്നതിനാല്‍ വിദ്യാര്‍ഥികള്‍ നേരത്തേ തന്നെ പോവുന്നതിനാലും വോട്ടെടുപ്പ് സമയത്തിനു മുമ്പ് എത്തിച്ചേരാന്‍ കഴിയാത്തതിനാലും ഇവരുടെ വോട്ടുകള്‍ നഷ്ടപ്പെടാനാണ് സാധ്യത. വാശിയേറിയ തിരഞ്ഞെടുപ്പായതിനാല്‍ ഓരോ വോട്ടുകള്‍ക്കും വലിയ പ്രാധാന്യമുണ്ട്. അതിനാല്‍, അന്നു നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പ്രഫഷനല്‍ കോഴ്‌സുകളുടെ എല്ലാ പരീക്ഷകളും മാറ്റിവച്ചു ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിയാവാന്‍ അവസരം നല്‍കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. അതേസമയം, ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ 28ന് പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss