|    Jul 18 Wed, 2018 2:28 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഉപതിരഞ്ഞെടുപ്പ് : കോണ്‍ഗ്രസ്സിന് വിജയം

Published : 27th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: രാജസ്ഥാനിലെ പഞ്ചായത്തീരാജ് സ്ഥാപനങ്ങൡലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനു വന്‍ വിജയം. 24 സീറ്റുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ 12 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിച്ചപ്പോള്‍, ഭരണകക്ഷിയായ ബിജെപിക്ക് 11 സീറ്റുകള്‍ മാത്രമെ നേടാനായുള്ളൂ. ഒരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പ്രതാപ്ഗ്ഡ് ജില്ലാ പരിഷത്ത് സീറ്റിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിലെ ലക്ഷ്മി നാരായണ്‍ 468 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിജെപി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്. ബാരന്‍, ചിത്തോര്‍ഡഢ്, ബാര്‍മെര്‍, അല്‍വാര്‍, ചുരു, ദുന്‍ഗാര്‍പുര്‍, ജയ്പൂര്‍, ജെയ്‌സാല്‍മാര്‍, ഝാല്‍വാര്‍, നാഗോര്‍, സവായി മധേപൂര്‍, ഝുന്‍ഝുനു, സിരോഹി, ശ്രിഗംഗാനഗര്‍, ഉദയ്പൂര്‍ ജില്ലകളിലെ വിവിധ പഞ്ചായത്ത് സമിതികളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് മുന്നേറ്റം നടത്തിയത്. വിജയം ആനന്ദം നല്‍കുന്നതാണെന്നു കോണ്‍ഗ്രസ് നേതാവ് സചിന്‍ പൈലറ്റ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss