|    Jul 23 Mon, 2018 7:52 am

ഉപതിരഞ്ഞെടുപ്പ് : കണ്ടല്ലൂര്‍ എല്‍ഡിഎഫിനും വെണ്‍മണി വെസ്റ്റ് ഡിവിഷന്‍ യുഡിഎഫിനും നഷ്ടമായി

Published : 16th September 2017 | Posted By: fsq

 

ആലപ്പുഴ: ജില്ലയില്‍ തദ്ദേശ സ്ഥപനങ്ങളിലെ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കണ്ടല്ലൂരില്‍ എല്‍ഡിഎഫിനും വെണ്‍മണി വെസ്റ്റ്് ഡിവിഷനില്‍ യുഡിഎഫിനും സീറ്റ് നഷ്്ടമായി.  ചേര്‍ത്തല  തെക്ക് പഞ്ചായത്ത് 18ാം വാര്‍ഡായ കളരിക്കല്‍ വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്തിയപ്പോള്‍ കണ്ടല്ലൂരില്‍  യുഡിഎഫ് സ്ഥാനാര്‍ഥി എല്‍ഡിഎഫില്‍ നിന്നും സീറ്റ് പിടിച്ചെടുത്തു. കണ്ടല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി തയ്യില്‍ പ്രസന്നകുമാരി 235 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫിലെ ശ്രീലേഖ ഷാജിയെ പരാജയപ്പെടുത്തിയത്. എല്‍ഡിഎഫ് സീറ്റില്‍ വിജയിച്ച രമ സര്‍ക്കാര്‍ ജോലി ലഭിച്ച് പോയതിനെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ചേര്‍ത്തലയില്‍ കോണ്‍ഗ്രസ്സിലെ മിനി കുഞ്ഞപ്പനാണ് 177 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫിലെ റീനാമ്മ ഫ്രാന്‍സീസിനെ തോല്‍പ്പിച്ചത്. ബിജെപിയുടെ മേരി ഗ്രേസിന്  42 വോട്ടുകള്‍ ലഭിച്ചു. ആകെയുള്ള 1205 വോട്ടര്‍മാരില്‍ 1043 പേരാണ് വോട്ട് ചെയ്തത്. മിനി കുഞ്ഞപ്പന്‍ കോണ്‍ഗ്രസിലെ മേരി ഗ്രേസിന് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. പഞ്ചായത്തിലെ കക്ഷിനില യുഡിഎഫ് 12, എല്‍ഡിഎഫ് ഒന്‍പത്, ബിജെപി ഒന്ന് എന്നിങ്ങനെയാണ്. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വെണ്‍മണി വെസ്റ്റ്് ഡിവിഷനില്‍ യുഡിഎഫില്‍നിന്ന് എല്‍ഡിഎഫ് സീറ്റ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ശ്യാംകുമാര്‍ 1003 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കഴിഞ്ഞതവണ യുഡിഎഫ് 296 വോട്ടുകള്‍ക്ക് വിജയിച്ചിരുന്നു. വോട്ടുനില ആകെ വോട്ട്- 9809. പോള്‍ ചെയ്തത് 5976. ശ്യാംകുമാര്‍- 2707. സഖറിയ പുത്തനിട്ടി (യുഡിഎഫ്)- 1704, ശിവന്‍പിള്ള മാതേക്കാട്ടില്‍ (ബിജെപി )- 1556. കോണ്‍ഗ്രസ് അംഗമായിരുന്ന വെണ്‍മണി സുധാകരന്റെ നിര്യാണത്തെത്തുടര്‍ന്നായിരുന്നുതിരഞ്ഞെടുപ്പ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss