|    Dec 14 Fri, 2018 3:54 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഉപതിരഞ്ഞെടുപ്പ്: എല്‍ഡിഎഫിന് മുന്നേറ്റം; കരുത്തു തെളിയിച്ച് എസ്ഡിപിഐ

Published : 1st December 2018 | Posted By: kasim kzm

തിരുവനന്തപുരം: സംസ്ഥാനത്തെ 39 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്നേറ്റം. എല്‍ഡിഎഫ് 20ഉം യുഡിഎഫ് 11ഉം എസ്ഡിപിഐ രണ്ടും ബിജെപി രണ്ടും കേരളാ കോണ്‍ഗ്രസ് (എം) ഒന്നും സ്വതന്ത്രര്‍ മൂന്നും സീറ്റുകള്‍ നേടി.
എല്‍ഡിഎഫ് വിജയിച്ച വാര്‍ഡുകള്‍: തിരുവനന്തപുരം – അതിയന്നൂര്‍ ഗ്രാമപ്പഞ്ചായത്ത് – 12 നെല്ലിമൂട്. ആലപ്പുഴ – അമ്പലപ്പുഴ തെക്ക് – 6 കരുമാടി പടിഞ്ഞാറ്. എറണാകുളം – തൃപ്പുണ്ണിത്തുറ മുനിസിപ്പാലിറ്റി – 49 മാരംകുളങ്ങ. കോട്ടുവള്ളി ഗ്രാമപ്പഞ്ചായത്ത് – 22 ചെറിയാപ്പിള്ളി. വടക്കേക്കര – 9 മടപ്ലാത്തുരുത്ത് കിഴക്ക്, എളങ്കുന്നപ്പുഴ – വാര്‍ഡ് 22, പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് – 13 വാവക്കാട. തൃശൂര്‍ – ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി – 2 ബംഗ്ലാവ്, കടവല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് – 5 കോടത്തുംകണ്ടം, ചേലക്കര ഗ്രാമപ്പഞ്ചായത്ത് – 2 വെങ്ങാനെല്ലൂര്‍ നോര്‍ത്ത്, വള്ളത്തോള്‍ നഗര്‍ ഗ്രാമപ്പഞ്ചായത്ത് – 14 യത്തീംഖാന, പറപ്പൂക്കര ഗ്രാമപ്പഞ്ചായത്ത് – 2, പറപ്പൂക്കര പള്ളം, പാലക്കാട് – പുതുപ്പരിയാരം ഗ്രാമപ്പഞ്ചായത്ത് – 21 കൊളക്കണ്ടാംപറ്റ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് – 10, കോതച്ചിറ.
മലപ്പുറം – വട്ടംകുളം ഗ്രാമപ്പഞ്ചായത്ത്. കോഴിക്കോട് – പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് – 04, പാലേരി, കണ്ണൂര്‍ – പന്ന്യന്നൂര്‍ ഗ്രാമപ്പഞ്ചായത്ത് – 6. കോട്ടക്കുന്ന്. കണ്ണൂര്‍ – കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് – 13 വന്‍കുളത്ത് വയല്‍. കാസര്‍കോട് – ബേഡഡുക്ക ഗ്രാമപ്പഞ്ചായത്ത് – 5. ബീമ്പുങ്കാല്‍, കയ്യൂര്‍ ചീമേനി ഗ്രാമപ്പഞ്ചായത്ത് – 05 ചെറിയാക്കര.
യുഡിഎഫ് വിജയിച്ചവ: തിരുവനന്തപുരം – മുനിസിപ്പല്‍ കോര്‍പറേഷന്‍ – 12 കിണവൂര്‍, ബാലരാമപുരം ഗ്രാമപഞ്ചായത്ത് – 12 പാലച്ചകോണം. കൊല്ലം – വിളക്കുടി ഗ്രാമപ്പഞ്ചായത്ത് – 1 കുന്നിക്കോട്‌വടക്ക്. ആലപ്പുഴ – തകഴി ഗ്രാമപ്പഞ്ചായത്ത് – 11 കുന്നുമ്മ. ഇടുക്കി – അടിമാലി ഗ്രാമപ്പഞ്ചായത്ത് – 9. തലമാലി, കൊന്നത്തടി – 4, മുനിയറ. മലപ്പുറം – വളാഞ്ചേരി മുനിസിപ്പാലിറ്റി – 28, മീമ്പാറ, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് – 15 ഐക്കരപ്പടി. വയനാട് – സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി – 8 കരുവള്ളിക്കുന്ന്. കണ്ണൂര്‍ – നടുവില്‍ ഗ്രാമപ്പഞ്ചായത്ത് – 16. അറയ്ക്കല്‍ താഴെ, ന്യൂമാഹി – 12. ചവോക്കുന്ന്.
എസ്ഡിപിഐ വിജയിച്ചവ: പത്തനംതിട്ട -പന്തളം മുനിസിപ്പാലിറ്റി – 10. കടയ്ക്കാട്. ആലപ്പുഴ – പുന്നപ്ര തെക്ക് – 10 പവര്‍ഹൗസ്.
ബിജെപി വിജയിച്ചവ: ആലപ്പുഴ – തകഴി – വേഴപ്രം, കാവാലം – വടക്കന്‍ വെളിയനാട്. കേരള കോണ്‍ഗ്രസ് വിജയിച്ചത്: കോട്ടയം – രാമപുരം ഗ്രാമപ്പഞ്ചായത്ത് – 18 അമനകര.
സ്വതന്ത്രര്‍ വിജയിച്ചവ: പത്തനംതിട്ട – പത്തനംതിട്ട മുനിസിപ്പാലിറ്റി – 13.കുലശേഖരപതി, ഇടുക്കി – കുടയത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് – 2. കൈപ്പ. മലപ്പുറം – അമരമ്പലം ഗ്രാമപ്പഞ്ചായത്ത് – 2 ഉപ്പുവള്ളി.
നെല്ലിമൂട്, മാരാംകുളങ്ങര, ചെറിയാപ്പിള്ളി, മടപ്ലാത്തുരുത്ത് കിഴക്ക് എന്നീ വാര്‍ഡുകള്‍ യുഡിഎഫില്‍ നിന്നു പറപ്പൂക്കര പള്ളം ബിജെപിയില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തപ്പോള്‍ കുന്നിക്കോട് വടക്ക്, മുനിയറ, കരുവള്ളിക്കുന്ന് വാര്‍ഡുകള്‍ എല്‍ഡിഎഫില്‍ നിന്നു യുഡിഎഫ് പിടിച്ചെടുത്തു.
വേഴപ്രം യുഡിഎഫില്‍ നിന്നും വടക്കന്‍ വെളിയനാട് ജനതാദള്‍ (യു)വില്‍ നിന്നും ബിജെപി പിടിച്ചെടുത്തപ്പോള്‍ എല്‍ഡിഎഫില്‍ നിന്ന് കടയ്ക്കാട് വാര്‍ഡ് എസ്ഡിപിഐയും പിടിച്ചെടുത്തു. അമനകര സ്വതന്ത്രനില്‍ നിന്നു കേരള കോണ്‍ഗ്രസ് (എം)ഉം നേടി. കുരശേഖരപതി, കൈപ്പ വാര്‍ഡുകള്‍ എല്‍ഡിഎഫില്‍ നിന്നും ഉപ്പുവള്ളി യുഡിഎഫില്‍ നിന്നും സ്വതന്ത്രര്‍ പിടിച്ചെടുക്കുകയായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss