|    Oct 15 Mon, 2018 8:29 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫിന് മുന്നേറ്റം

Published : 13th October 2018 | Posted By: kasim kzm

തിരുവനന്തപുരം: സംസ്ഥാനത്തെ 20 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്നേറ്റം. എല്‍ഡിഎഫ് 12ഉം യുഡിഎഫ് 6ഉം ബിജെപിയും സ്വതന്ത്രനും ഓരോ സീറ്റ് വീതവും നേടിയെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 16 ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളിലും മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും വയനാട്, കണ്ണൂര്‍ ജില്ലകളിലെ ഓരോ നഗരസഭാ വാര്‍ഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
എല്‍ഡിഎഫ് വിജയിച്ച വാര്‍ഡ്: തിരുവനന്തപുരം-നന്ദിയോട്-മീന്‍മുട്ടി-കൊല്ലം-ശാസ്താംകോട്ട-ഭരണിക്കാവ്, ശൂരനാട് തെക്ക്-തൃക്കുന്നപ്പുഴ വടക്ക് ഇടുക്കി-വണ്ടിപ്പെരിയാര്‍-ഇഞ്ചിക്കാട്, എറണാകുളം- 28, പാലക്കാട്-കിഴക്കഞ്ചേരി-ഇളങ്കാവ്, കോഴിക്കോട്-ആയഞ്ചേരി-പൊയില്‍പാറ, മാങ്ങാട്ടിടം-കൈതേരി 12ാം മൈല്‍, കണ്ണപുരം-കയറ്റീല്‍, കണ്ണൂര്‍ എടക്കാട് ബ്ലോക്ക് പഞ്ചായത്തിലെ കൊളച്ചേരി, വയനാട് സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ മന്ദംകൊല്ലി, കണ്ണൂര്‍ തലശ്ശേരി നഗരസഭയിലെ കാവുംഭാഗം.
യുഡിഎഫ് വിജയിച്ചവ: കൊല്ലം-ഉമ്മന്നൂര്‍-കമ്പംകോട്, ഇടുക്കി-നെടുങ്കണ്ടം-നെടുങ്കണ്ടം കിഴക്ക്, എറണാകുളം-മഴുവന്നൂര്‍-ചീനിക്കുഴി, തൃശൂര്‍-കയ്പമംഗലം-തായ്‌നഗര്‍, പാലക്കാട്-തിരുവേഗപ്പുറ-ആമപ്പൊറ്റ, മലപ്പുറം താനൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ തൂവ്വക്കാട, തിരുവനന്തപുരം നാവായിക്കുളം ഗ്രാമപ്പഞ്ചായത്തിലെ 28ാം മൈല്‍ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി യമുന ബിജു 34 വോട്ടിന്റെയും ഇടുക്കി വണ്ടന്‍മേട് ഗ്രാമപ്പഞ്ചായത്തിലെ വെള്ളിമല വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി അജോ വര്‍ഗീസ് 20 വോട്ടിന്റെയും ഭൂരിപക്ഷത്തില്‍ വിജയിച്ചു.
തൃക്കുന്നപ്പുഴ വടക്ക്, കൊളച്ചേരി വാര്‍ഡുകള്‍ യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തപ്പോള്‍ കമ്പംകോട്, തായ്‌നഗര്‍ വാര്‍ഡുകള്‍ എല്‍ഡിഎഫില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫില്‍ നിന്നു നാവായിക്കുളം 28ാം മൈല്‍ ബിജെപിയും ഇടുക്കി വണ്ടന്‍മേട് വെള്ളിമല സ്വതന്ത്രനും പിടിച്ചെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss