|    Apr 24 Tue, 2018 12:23 pm
FLASH NEWS

ഉപതിരഞ്ഞെടുപ്പ്: എല്‍ഡിഎഫിന് ജയം

Published : 2nd March 2018 | Posted By: kasim kzm

അരൂര്‍:  ഉപതിരഞ്ഞെടുപ്പ് നടന്ന എഴുപുന്ന പഞ്ചായത്ത് പതിനാറാം വാര്‍ഡ് തിരഞ്ഞെപ്പില്‍ എല്‍ഡിഎഫിന് ജയം. മുപ്പത്തിനാല് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിപിഎമിലെ ആര്‍ ജീവന്‍ വിജയിച്ചത്.
ആര്‍ ജീവന്‍(496) കെ ഡി ഹൈമവതി (യുഡിഎഫ്‌സ്വതന്ത്ര-462.സിഎ പുരുഷോത്തമന്‍ (ബിജെപി-38. മൂന്നുമുന്നണികളും കനത്ത വിജയപ്രതീക്ഷയില്‍ ആയിരുന്നു. എന്‍ഡിഎ നേതൃത്വത്തിലുള്ള ബിജെപി സ്ഥാനാര്‍ത്ഥിക്ക് വന്‍ തിരിച്ചടിയാണ് നേരിട്ടത് 38 വോട്ടാണ് ബിജെപി ആകെ നേടിയത്. സീതമ്മ ടീച്ചര്‍ മരണപ്പെട്ട ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
ആകെയുള്ള 1140 വോട്ടര്‍മാരില്‍ 996 പേര്‍ വോട്ട് പോള്‍ ചെയ്തു. വാശിയേറിയ തിരെഞ്ഞെട്ടപ്പാണ് എഴുപുന്നയില്‍ നടന്നത്.
എല്‍ഡിഎഫില്‍ നിന്ന് സീതമ്മയുടെ മകന്‍ ആര്‍ജീവനും യുഡിഎഫ് സ്വതന്ത്ര കെഡി ഹൈമവതി. എന്‍ഡിഎസിഎ പുരുഷോത്തമനുമാണ് സ്ഥാനാര്‍ത്ഥികളായി ജനവിധി തേടിയത്. പതിനേഴ് വോട്ടിനാണ് സീതമ്മ വിജയിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss