|    Oct 18 Wed, 2017 8:33 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഉപതിരഞ്ഞെടുപ്പ്; എട്ട് വാര്‍ഡുകളില്‍ വോട്ടര്‍പട്ടിക പുതുക്കും

Published : 2nd January 2016 | Posted By: SMR

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി എട്ട് തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ വോട്ടര്‍പട്ടിക പുതുക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി തുടങ്ങി. തിരുവനന്തപുരം കോര്‍പറേഷനിലെ വാഴോട്ടുകോണം, കടയ്ക്കാവൂര്‍ പഞ്ചായത്തിലെ ആയിക്കുടി, കൊല്ലം കുലശേഖരപുരത്തെ ആദിനാട് തെക്ക്, പാലക്കാട് പല്ലശനയിലെ ഒഴുവുപാറ, കുഴല്‍മന്ദത്തെ മന്ദം, കോഴിക്കോട് ബാലുശ്ശേരിയിലെ ബാലുശ്ശേരി സൗത്ത്, കാസര്‍കോട് പീലിക്കോട്ടെ കൊടക്കാട്, ചെങ്കളയിലെ ചെര്‍ക്കള വെസ്റ്റ് എന്നിവയാണ് വാര്‍ഡുകള്‍.
കരട് പട്ടിക ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും വില്ലേജ്-താലൂക്ക്-ബ്ലോക്ക് ഓഫിസുകളിലും പ്രസിദ്ധീകരിച്ചു. 2016 ജനുവരി ഒന്നിനോ അതിന് മുമ്പോ 18വയസ്സ് തികഞ്ഞ, പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് ഓണ്‍ലൈനായി പേര് ചേര്‍ക്കാം. ഉള്‍ക്കുറിപ്പ് തിരുത്താനും സ്ഥാനമാറ്റത്തിനുമുള്ള അപേക്ഷയും ഓണ്‍ലൈനില്‍ നല്‍കാം. ംംം.ഹഴെലഹലരശേീി.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. എന്നാല്‍ പേര് ഒഴിവാക്കുന്നതിനുള്ള അപേക്ഷ നേരിട്ടോ രജിസ്റ്റേര്‍ഡ് തപാലിലൂടെയോ ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥന് നല്‍കണം. അവകാശവാദവും ആക്ഷേപവും ഈമാസം 16 വരെ സ്വീകരിക്കും. ഇവയില്‍ 27നകം തീര്‍പ്പുണ്ടാവും. അന്തിമപട്ടിക ഫെബ്രുവരി മൂന്നിന് പ്രസിദ്ധീകരിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക