|    Oct 24 Wed, 2018 4:27 am
FLASH NEWS

ഉപതിരഞ്ഞെടുപ്പ്‌ : സിപിഎമ്മിനും എല്‍ഡിഎഫ് സ്വതന്ത്രയ്ക്കും വിജയം

Published : 16th September 2017 | Posted By: fsq

 

കോട്ടയം: ജില്ലയില്‍ രണ്ടിടത്ത് നടന്ന ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിനും എല്‍ഡിഎഫ് സ്വതന്ത്രയ്ക്കും വിജയം. ജില്ലയില്‍ പാമ്പാടി കാരിക്കാമറ്റം വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍  വന്‍ഭൂരിപക്ഷത്തില്‍ സിപിഎം സ്ഥാനാര്‍ഥി വിജയിച്ചു.  ഉമ്മന്‍ചാണ്ടിയുടെ നിയമസഭാമണ്ഡലമായ പുതുപ്പള്ളിയിലാണ് പഞ്ചായത്ത്. കഴിഞ്ഞ തവണ 90 വോട്ടിനു വിജയിച്ച ഇവിടെ ഇക്കുറി 247 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം. പാര്‍ട്ടിയിലെ കെ എസ് മധുകുമാര്‍ നേരിട്ടുള്ള മല്‍സരത്തില്‍ കോണ്‍ഗ്രസ്സിലെ ഡെല്‍ജിത് സിങിനെയാണ് തോല്‍പ്പിച്ചത്. സിപിമ്മിലെ പി കെ മണി മരിച്ചതിനെ തുടര്‍ന്നായിരുന്നു തിരഞ്ഞെടുപ്പ്. ഒരുമാസം മുമ്പ് നടന്ന ഉപതിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ ഒരു പഞ്ചായത്ത് വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തിരുന്നു.കോട്ടയം ജില്ലയില്‍ തന്നെ കാഞ്ഞിരപ്പള്ളി മാനിടുംകുഴി വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്വതന്ത്ര കുഞ്ഞുമോള്‍ ജോസാണ് 145 വോട്ടിന്റെ ഭൂരിപക്ഷത്തിന് അട്ടിമറി വിജയം നേടിയത്. യുഡിഎഫിലെ സുധാകുമാരിയെയാണ് പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസിലെ കൃഷ്ണകുമാരി മരിച്ചതിനെ തുടര്‍ന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. വാര്‍ഡില്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഔദ്യോഗിക വാഹനത്തില്‍ സന്ദര്‍ശനം നടത്തിയത് വിവാദമായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss