|    Mar 29 Wed, 2017 6:55 pm
FLASH NEWS

ഉപജില്ലാ സ്‌കൂള്‍ കലോല്‍സവം; കട്ടിപ്പാറയും കോടഞ്ചേരിയും ചാംപ്യന്മാര്‍

Published : 4th December 2015 | Posted By: swapna en

താമരശ്ശേരി: ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ആതിഥേയരായ കട്ടിപ്പാറ ഹോളി ഫാമിലി ഹയര്‍ സെക്കന്ററി സ്‌കൂളും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സെന്റ് ജോസഫ് കോടഞ്ചേരിയും ഓവറോള്‍ ചാംപ്യന്‍മാരായി. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ജിഎച്ച്എസ്എസ് പുതുപ്പാടി രണ്ടാം സ്ഥാനവും ജിവിഎച്ച്എസ്എസ് താമരശ്ശേരി മൂന്നാം സ്ഥാനവും നേടി. ഹസ്‌കൂള്‍ വിഭാഗത്തില്‍ കട്ടിപ്പാറ ഹോളി ഫാമിലി രണ്ടാം സ്ഥാനവും സെന്റ് ജോര്‍ജ് എച്ചഎസ് വേളംകോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എല്‍ പി, യുപി വിഭാഗങ്ങളില്‍ സെന്റ് ജോസഫ് കോടഞ്ചേരി ഒന്നാം സ്ഥാനവും സെന്റ് ജോര്‍ജ് വേളംകോട് രണ്ടാം സ്ഥാനവും നേടി. യുപി വിഭാഗത്തില്‍ ജിയുപിഎസ് താമരശ്ശേരിയും എല്‍പി വിഭാഗത്തില്‍ സെന്റ് ആന്റണീസ് കണ്ണോത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സംസ്‌കൃതോത്സവം യുപി വിഭാഗത്തില്‍ സെന്റ് ആന്റണീസ് കണ്ണോത്തിനാണ് ഒന്നാം സ്ഥാനം. നിര്‍മല യുപിഎസ് ചമല്‍ രണ്ടാം സ്ഥാനവും വിമല യുപിഎസ് മഞ്ഞുവയല്‍ മൂന്നാം സ്ഥാനവും നേടി. അറബി കലോത്സവം എല്‍ പി വിഭാഗത്തില്‍ നസ്‌റത്ത് യുപിഎസ് മൂത്തോറ്റിക്കല്‍ ഒന്നാം സ്ഥാനവും എഎംഎല്‍പിഎസ് പൂനൂര്‍ രണ്ടാം സ്ഥാനവും എഎംയുപിഎസ് അണ്ടോണ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യുപി വിഭാഗത്തില്‍ എഎംയുപിഎസ് അണ്ടോണക്കാണ് ഒന്നാം സ്ഥാനം. നസ്‌റത്ത് മൂത്തോറ്റിക്കല്‍ രണ്ടാം സ്ഥാനവും ജിഎംയുപിഎസ് രാരോത്ത് മൂന്നാം സ്ഥാനവും നേടി. ഹൈസ്‌കൂുള്‍ വിഭാഗത്തില്‍ നുസ്‌റത്ത് പരപ്പന്‍പൊയിലിനാണ ഒന്നാം  സ്ഥാനം. ജിവിഎച്ച്എസ്എസ് താമരശ്ശേരി രണ്ടാം സ്ഥാനവും എംജിഎം ഈങ്ങാപ്പുഴ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ ഉദ്ഘാടനം ചെയ്തു. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട് അധ്യക്ഷത വഹിച്ചു. പുതുപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കുട്ടിയമ്മ മാണി, എഇഒ അബ്ദുല്‍ മജീദ് സംസാരിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day