|    Nov 13 Tue, 2018 7:55 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഉന്നാവോ സാക്ഷിയുടെ മൃതദേഹം പുറത്തെടുത്തു

Published : 27th August 2018 | Posted By: kasim kzm

ലഖ്‌നോ: ഉന്നാവോയില്‍ ബലാല്‍സംഗത്തിനിരയായ യുവതിയുടെ പിതാവിന്റെ വധത്തിലെ മുഖ്യസാക്ഷി യൂനുസ് ഖാന്റെ മൃതദേഹം പോലിസ് പുറത്തെടുത്തു. കുടുംബത്തിന്റെ കടുത്ത പ്രതിഷേധങ്ങള്‍ക്കിടെയായിരുന്നു പോലിസ് നടപടി. സംഭവത്തില്‍ പ്രതിഷേധിച്ച് കുടുംബത്തിലെ 13 പേരോടൊപ്പം ലഖ്‌നോവിലെത്തിയ ഖാന്റെ ഭാര്യ ശബിന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു പുറത്ത് ആത്മഹത്യക്കു ശ്രമിച്ചു. ആത്മഹത്യാ ശ്രമം പരാജയപ്പെടുത്തിയ പോലിസ് അവരെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.തന്റെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തതെന്നും ഉന്നാവോ നഗര ഖാസി മൗലാനാ നസീര്‍ തങ്ങളോടൊപ്പമുണ്ടായിരുന്നുവെന്നും ഉന്നാവോ പോലിസ് സൂപ്രണ്ട് ഹരീഷ്‌കുമാര്‍ പറഞ്ഞു. നിയമവിധേയമായിട്ടാണ് എല്ലാ കാര്യങ്ങളും നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം പുറത്തെടുക്കുമെന്നും നിയമപ്രക്രിയയെ തടസ്സപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും പോലിസ് കുടുംബത്തോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മൃതദേഹം പുറത്തെടുക്കുന്നത് വിശ്വാസങ്ങളെ മുറിവേല്‍പിക്കുന്നതും തങ്ങളുടെ ആചാരങ്ങള്‍ക്ക് എതിരുമാണ്. അദ്ദേഹം വീട്ടില്‍ വച്ചാണു മരിച്ചത്. നിരവധിപേര്‍ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തിരുന്നു. സംശയാസ്പദമായി ഒന്നുമില്ലെന്നും ഖാന്റെ ഭാര്യ പറഞ്ഞു. ജൂലൈ 7ന് സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ങാറിന്റെ സഹോദരന്‍ അതുലിന്റെ പേരുണ്ട്. ബലാല്‍സംഗക്കേസിലെ പ്രതിയാണ് കുല്‍ദീപ് സെന്‍ങാര്‍.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss