|    May 28 Mon, 2018 4:37 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഉന്നാവോ ബലാല്‍സംഗക്കേസ്: സ്ഥിതിവിവര റിപോര്‍ട്ട് സമര്‍പ്പിച്ചു

Published : 3rd May 2018 | Posted By: kasim kzm

അലഹബാദ്: ഉന്നാവോ ബലാല്‍സംഗക്കേസിന്റെ സ്ഥിതിവിവര റിപോര്‍ട്ട് അലഹബാദ് ഹൈക്കോടതിയില്‍ സിബി െഎ സമര്‍പ്പിച്ചു. കേസ് ഉന്നാവോയില്‍ നിന്നു ലഖ്‌നോയിലേക്കു മാറ്റണമെന്നും സിബിഐ കോടതിയോട് അപേക്ഷിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ ഡി ബി ഭോസ്‌ലെ, സുനീത് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെയാണു മുദ്രവച്ച കവറില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചത്.മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സ്വരൂപ് ചതുര്‍വേദി സമര്‍പ്പിച്ച ഹരജി പരിഗണിച്ച കോടതി ഏപ്രില്‍ 13നാണു സ്ഥിതിവിവര റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്. മെയ് 21ന് കോടതി കേസ് വീണ്ടും പരിഗണിക്കും. അതേസമയം, പീഡനത്തിനിരയായ പെ ണ്‍കുട്ടിയുടെ പിതാവിനെതിരേ ആയുധ നിയമ പ്രകാരം പരാതി സമര്‍പ്പിച്ച പിന്റു സിങിനെ കണ്ടെത്താന്‍ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാവിനു വേണ്ടി കോടതിയില്‍ ഹരജി നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss