|    Jun 21 Thu, 2018 7:52 pm
FLASH NEWS
Home   >  National   >  

ഉന്നാവോ പീഡനക്കേസ്:പെണ്‍കുട്ടിയുടെ പിതാവിനെ കേസില്‍ കുടുക്കിയതിന് പിന്നിലും ബിജെപി എംഎല്‍എ

Published : 20th May 2018 | Posted By: mi.ptk

ന്യൂഡല്‍ഹി:ഉന്നാവോയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനെ കള്ളക്കേസുണ്ടാക്കി കുടുക്കിയതിന് പിന്നിലും ബിജെപി എംഎല്‍എ കുല്‍ദീപ് സിങെന്ന് സിബിഐ.
പീഡനക്കുറ്റം ആരോപിച്ച് പെണ്‍കുട്ടി കുല്‍ദീപ് സിങിനെതിരെ പരാതി നല്‍കിയതിന് പിന്നാലെയാണ് ടിങ്കു സിങ് എന്നയാള്‍ പെണ്‍കുട്ടിയുടെ പിതാവിനെതിരെ പരാതി നല്‍കിയത്. തുടര്‍ന്ന് വിവിധ വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഈ ദിവസം തന്നെ കുല്‍ദീപ് സിങ് പരാതിക്കാരനുമായും പോലീസ് സ്‌റ്റേഷനുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
പെണ്‍കുട്ടിയുടെ പിതാവിനെതിരെ കള്ളകേസ് ചുമത്തി എന്ന കുറ്റത്തിന് ബുധനാഴ്ച മഖി പോലീസ് സ്‌റ്റേഷനിലെ രണ്ട് പോലീസുകാരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഈ പോലീസുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss