|    Oct 23 Tue, 2018 10:32 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പുതുക്കാന്‍ രണ്ടാംവര്‍ഷ പിജി വിദ്യാര്‍ഥികള്‍ക്ക് അവസരം

Published : 13th December 2017 | Posted By: kasim kzm

തിരുവനന്തപുരം: കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗ ണ്‍സില്‍ വിതരണം ചെയ്യുന്ന ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് 2017-18 അക്കാദമിക വര്‍ഷം രണ്ടാംവര്‍ഷ ബിരുദാനന്തര ബിരുദ പഠനം നടത്തുന്നതിന് പുതുക്കി ലഭിക്കാന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. 2016-17 അക്കദാമിക വര്‍ഷം ഒന്നാംവര്‍ഷ ബിരുദാനന്തര ബിരുദ പഠനത്തിന് ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് ലഭിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ അര്‍ഹത. നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ പൂരിപ്പിച്ച് ഓഫ് ലൈനായി അനുബന്ധരേഖകളോടൊപ്പം നാളെ മുതല്‍ 21 വരെ പഠിക്കുന്ന കോളജിലെ പ്രിന്‍സിപ്പലിന് (സര്‍വകലാശാല ഡിപാര്‍ട്ട് മെന്റുകളില്‍ പഠിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിക്ക്) സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകള്‍ ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍, മേധാവി പരിശോധിച്ച് അംഗീകരിച്ച് 2018 ജനുവരി 10ന് മുമ്പായി കൗണ്‍സിലില്‍ ലഭിക്കത്തക്കവിധം അയ—ക്കേണ്ടതാണ്. അപേക്ഷയുടെ മാതൃകയും വിശദമായ വിജ്ഞാപനങ്ങളും വെബ്‌സൈറ്റില്‍ (ംംം.സവെലര.സലൃമഹമ.ഴീ്.ശി)ലഭ്യമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss