|    Jul 18 Wed, 2018 12:26 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യ-യുഎഇ സഹകരണം വ്യാപിപ്പിക്കണം : ഗവര്‍ണര്‍

Published : 27th September 2017 | Posted By: fsq

 

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളെ ബന്ധപ്പെടുത്തി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യ-യുഎഇ സഹകരണം വ്യാപിപ്പിക്കണമെന്ന് ഗവര്‍ണര്‍ പി സദാശിവം പറഞ്ഞു. ഇതിലൂടെ കൂടുതല്‍ നേട്ടങ്ങളുണ്ടാക്കാനാവും. തലസ്ഥാനത്ത് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ് ബിരുദം ഡോ. ശെയ്ഖ് സുല്‍ത്താന്‍ ബില്‍ മുഹമ്മദ് അല്‍—ഖാസിമിക്ക് സമ്മാനിക്കുകയായിരുന്നു അദ്ദേഹം.യുഎഇയുടെ വിദ്യാഭ്യാസവും വ്യാവസായികവുമായ അന്തരീക്ഷം പടുത്തുയര്‍ത്തുന്നതില്‍ ഇന്ത്യക്കാരുടെ പ്രത്യേകിച്ച് കേരളീയരുടെ പങ്ക് എടുത്തുപറയേണ്ടതാണ്. ഗള്‍ഫ്‌നാടുകളുമായുള്ള സഹകരണം ലോകത്തിന്റെ ശ്രദ്ധയിലേക്ക് കേരളത്തെ കൈപിടിച്ചുയര്‍ത്തി. സാമ്പത്തികവും സാമൂഹികവുമായ മാറ്റം കേരളത്തിലെ വീടുകളില്‍ ദൃശ്യമായി. ദേശീയ തലത്തിലും അത് പ്രകടമാണ്. വിദ്യാഭ്യാസത്തിലൂടെയാണ് ബൗദ്ധിക പാരമ്പര്യവും സാങ്കേതികവൈദഗ്ധ്യവും തലമുറകളിലേക്കു പകരുന്നത്. വേലികള്‍ക്കും അതിരുകള്‍ക്കുമപ്പുറം ലോകത്ത് നിന്നും അറിവ് ആര്‍ജിക്കാന്‍ കഴിയണമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഡോ. ശെയ്ഖ് സുല്‍ത്താന്‍ ബില്‍ മുഹമ്മദ് അല്‍-ഖാസിമിയെ ഗവര്‍ണര്‍ അഭിനന്ദിച്ചു. സുല്‍ത്താനെപ്പോലൊരു അസാധാരണ പ്രതിഭയ്ക്ക് ഈ ഡോക്ടറേറ്റ് ബിരുദം നല്‍കുന്നത് അക്കാദമിക് മികവിലേക്കുള്ള പുതിയ ചുവടുവയ്പാണ്. സുല്‍ത്താനെ തിരഞ്ഞെടുത്ത സര്‍വകലാശാല അധികൃതരുടെ ഉള്‍ക്കാഴ്ചയെയും അദ്ദേഹം അഭിനന്ദിച്ചു. കേരളത്തിന് ഏറെ സന്തോഷകരമായ മുഹൂര്‍ത്തമാണിത്. ഒപ്പം അന്താരാഷ്ട്ര ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതിനും ഇത് സഹായകമാവുമെന്നും ഗവര്‍ണര്‍ പറഞ്ഞു.  അക്കാദ—മിക് വിദഗ്ധനെന്നതിലുപരി പ്രമുഖ പണ്ഡിതന്‍കൂടിയായ സുല്‍ത്താന്‍ കൃഷി, ചരിത്രം, രാഷ്ട്രീയ ഭൂമിശാസ്ത്രം എന്നിവയില്‍ അഗ്രഗണ്യനാണ്. കാനഡ, ഫ്രാന്‍സ്, ദക്ഷിണകൊറിയ, ഇംഗ്ലണ്ട്, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നും ഓണററി ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss