|    Jul 23 Mon, 2018 2:42 pm
FLASH NEWS

ഉന്നത വിദ്യാഭ്യാസം പ്രത്യയശാസ്ത്രത്തിന്റെ പിടിയില്‍: ഡോ. രാജന്‍ ഗുരുക്കള്‍

Published : 23rd September 2017 | Posted By: fsq

 

കോഴിക്കോട്: ദര്‍ശനത്തില്‍ നിന്ന് പ്രത്യയശാസ്ത്രത്തിന്റെ പിടിയിലേയ്ക്ക് മാറിക്കൊണ്ടിരിക്കുന്നതാണ് ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസം നേരിടുന്ന പ്രധാനപ്രശ്‌നമെന്ന് വിദ്യാഭ്യാസ വിചക്ഷണനും ചരിത്രകാരനുമായ ഡോ. രാജന്‍ ഗുരുക്കള്‍ . ദര്‍ശനം ചരിത്രപരമായി രൂപംകൊള്ളുന്നതാണ്. ദാര്‍ശനികമായ അടിത്തറയിലാണ് ടാഗോര്‍ തന്റെ സര്‍വകലാശാലയ്ക്ക് ‘വിശ്വഭാരതി’ എന്നുപേരിട്ടത്. ദര്‍ശനം ഉയര്‍ന്ന മാനവികബോധമുള്ള ഒന്നാണ്. എന്നാല്‍ കമ്പോളം നിര്‍ണയിക്കുന്ന ഉന്നതവിദ്യാഭ്യാസം മാനവികബോധത്തില്‍നിന്ന് പിറക്കുന്നതല്ല. കോര്‍പറേറ്റുകളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള നൈപുണികള്‍ സൃഷ്ടിക്കുന്ന വിദ്യാഭ്യാസമാണ് ഇപ്പോള്‍ ഇന്ത്യയിലുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എകെജിസിടി വജ്രജൂബിലി സെമിനാര്‍പരമ്പരയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കെ കെ രാഗേഷ് എംപി  ഉദ്ഘാടനം ചെയ്തു. ഡോ. കെ എന്‍ ഗണേഷ് മോഡറേറ്ററായിരുന്നു. എകെജിസിടി സംസ്ഥാന പ്രസിഡന്റ് ഡോ. കെ രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.  സിപിഎം ജില്ലാസെക്രട്ടറി പി മോഹനന്‍മാസ്റ്റര്‍, ഡോ. ഡി കെ ബാബു (എകെപിസിടിഎ), പി കെ സതീശ് (കെഎസ്ടിഎ), ഇ പ്രേംകുമാര്‍ (എന്‍ജിഒ യൂനിയന്‍), എം മുരളീധരന്‍ (എഫ്എസ്ഇടിഒ),  പി ഉഷാദേവി (കെജിഎന്‍എ) എം വിജിന്‍ (എസ്എഫ്‌ഐ),എകെജിസിടി സംസ്ഥാ നസെക്രട്ടറി ഡോ. കെ കെ ദാമോദരന്‍, ജില്ലാസെക്രട്ടറി അബ്ദുല്‍ റിയാസ് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss