|    Oct 21 Sun, 2018 6:53 am
FLASH NEWS

ഉന്നത ഉദ്യോഗസ്ഥ സംഘം ആശ്രാമം ഇഎസ്‌ഐ ആശുപത്രി സന്ദര്‍ശിച്ചു ്‌

Published : 6th March 2018 | Posted By: kasim kzm

കൊല്ലം: ആശ്രാമം ഇഎസ്‌ഐ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ സമഗ്ര വികസന സാധ്യതകള്‍ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കുവാന്‍ ഇഎസ്‌ഐ മെഡിക്കല്‍ കമ്മീഷണര്‍ ഡോ. ആര്‍കെ കഠാരിയയും ഇഎസ്‌ഐ ചീഫ് എന്‍ജിനീയര്‍ സുധീപ് ദത്തയും അടങ്ങുന്ന ഉന്നത ഉദ്യോഗസ്ഥ സംഘം ആശ്രാമം ഇഎസ്‌ഐ ആശുപത്രി നേരിട്ട് പരിശോധന നടത്തുകയും അവലോകനയോഗം ചേരുകയും ചെയ്തതായി എന്‍കെ പ്രേമചന്ദ്രന്‍ എംപി അറിയിച്ചു. കേന്ദ്ര തൊഴില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ലേബര്‍ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി എന്‍കെ പ്രേമചന്ദ്രന്‍ എംപി ഉന്നയിച്ച ആവശ്യത്തെ തുടര്‍ന്ന് എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഉനന്ത ഉദ്യോഗസ്ഥരെ പരിശോധിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിച്ചത്. 200 കിടക്കകളുള്ള ആശുപത്രി 300 കിടക്കകളുള്ള ആശുപത്രിയായി ഉയര്‍ത്തിയെങ്കിലും കെട്ടിട സൗകര്യമുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകൊണ്ട് ആശുപത്രി പ്രവര്‍ത്തനത്തിന് ബുദ്ധിമുട്ട് നേരിടുന്നതായി വിലയിരുത്തി. ആശുപത്രിക്കാവശ്യമായ സ്ഥലസൗകര്യം ഒരുക്കുന്നതിന് കെട്ടിടം നിര്‍മിക്കുന്നതിനാണ് പ്രധാന പരിഗണന. നിലവിലുള്ള കെട്ടിടത്തിന് മുകളില്‍ കൂടുതല്‍ നിലകള്‍ പണിയണമോ പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം നിര്‍മിക്കണമോയെന്നത് സംബന്ധിച്ച് സിപിഡബഌയുഡിയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ ചീഫ് എന്‍ജിനിയറെ ചുമതലപ്പെടുത്തി. ന്യൂറോ സര്‍ജ്ജറി, എംആര്‍ഐ സിടി സ്‌കാന്‍ തുടങ്ങിയ ടെസ്റ്റുകള്‍ നടത്തുന്നതിനാവശ്യമായ തുടര്‍നടപടികള്‍ അടിസ്ഥാന സൗകര്യ വികസനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് സ്വീകരിക്കും. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ഇഎസ്‌ഐ ആനുകൂല്യമുള്ള തൊഴിലാളികളുടെ ചികില്‍സ ഉറപ്പുവരുത്തുന്നതിനായി സംസ്ഥാനവുമായി ചര്‍ച്ച നടത്തും. വിവിധ ചികില്‍സാ വിഭാഗങ്ങളുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ നൂതന ഉപകരണങ്ങള്‍ വാങ്ങുവാനുള്ള തുടര്‍നടപടി സ്വീകരിക്കാന്‍ ആശുപത്രി സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഇഎസ്‌ഐ ആശുപത്രികളുടെ അറ്റകുറ്റ പണികള്‍ സംസ്ഥാന ഇഎസ്‌ഐ ചെയ്യുന്നതിനാവശ്യമായ ഫണ്ട് അനുവദിക്കുന്നതിനായി അപേക്ഷ സമര്‍പ്പിക്കുവാന്‍ സംസ്ഥാന ഇഎസ്‌ഐ ഡെപ്യൂട്ടി ഡയറക്ടറോട് ആവശ്യപ്പെട്ടു. ആശ്രാമം ഇഎസ്‌ഐ ആശുപത്രിയുടെ വികസനത്തിനാവശ്യമായ സ്ഥലസൗകര്യക്കുറവ് കൂടുതല്‍ നിര്‍മാണം നടത്തുവാന്‍ കഴിയാത്ത സ്ഥിതിയുണ്ടാക്കി. ആശുപത്രി പ്രവര്‍ത്തനത്തിനായി കൂടുതല്‍ സ്ഥലം കണ്ടെത്തുന്നതിനും നിലവിലുള്ള കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നും ഇഎസ്‌ഐ മെഡിക്കല്‍ കമ്മീഷണര്‍ അഭിപ്രായപ്പെട്ടു. ഇഎസ്‌ഐ ആശുപത്രിയിലെ മരുന്നുകള്‍ മെഡിക്കല്‍ സ്റ്റോറില്‍ വില്‍പന നടത്തിയ സംഭവം സംബന്ധിച്ച് അന്വേഷണം നടത്തുവാന്‍ സംസ്ഥാന ഇ.എസ്‌ഐ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി ഡയറക്ടറെയും ആശ്രാമം ഇഎസ്‌ഐ ആശുപത്രി സൂപ്രണ്ടിനെയും ചുമതലപ്പെടുത്തി. സമയബന്ധിതമായിത്തന്നെ അടിസ്ഥാന സൗകര്യ വികസനം പൂര്‍ത്തിയാക്കി വിവിധ സ്‌പെഷ്യാലിറ്റികളുടെ പ്രവര്‍ത്തനം ആരംഭിച്ച് ആശ്രാമം ഇഎസ്‌ഐ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുത്തനുള്ള നടപടി സ്വീകരിക്കുമെന്നും ഇഎസ്‌ഐ കമ്മീഷണര്‍ പറഞ്ഞതായി എന്‍കെ പ്രേമചന്ദ്രന്‍ എംപി അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss