|    Sep 26 Tue, 2017 11:15 am

ഉന്നതോദ്യോഗസ്ഥനെതിരേ പോലിസില്‍ പ്രതിഷേധം

Published : 2nd July 2016 | Posted By: SMR

മാനന്തവാടി: ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥനെതിരേ പോലിസില്‍ മുറുമുറുപ്പ്. കീഴുദ്യോഗസ്ഥരെ അനാവശ്യമായി പരസ്യമായി ശാസിക്കുന്നതുള്‍പ്പെടെയുള്ള നടപടികളാണ് സേനയില്‍ ചര്‍ച്ചയാവുന്നത്. കേസുകള്‍ കുറവെന്ന ആരോപണത്തില്‍ എസ്‌ഐ മുതലുള്ള ഉദ്യോഗസ്ഥരെ വിരട്ടുന്നതായാണ് ആക്ഷേപം.
ജൂണ്‍ 13നാണ് ഇദ്ദേഹം ചുമതലയേറ്റത്. തൊട്ടടുത്ത ദിവസം ജില്ലയുലെ ഒരു വസ്ത്രാലയത്തില്‍ നിന്ന് വന്‍ തുകയ്ക്കുള്ള വസ്ത്രങ്ങളെടുക്കുകയും പണം നല്‍കാതെ പോവുകയും ചെയ്തതായി ആരോപണമുണ്ടായിരുന്നു.
സംഭവം വിവാദമായതോടെ കീഴുദ്യോഗസ്ഥര്‍ ചേര്‍ന്നാണ് ഒതുക്കിയത്. രഹസ്യാന്വേഷണ വിഭാഗം ഈ വിഷയത്തില്‍ ഉദ്യോഗസ്ഥന് അനുകൂലമായ നിലപാടെടുക്കുകയായിരുന്നത്രേ. ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ സ്റ്റേഷനുകളിലായി 11ഓളം കുട്ടികള്‍ക്കെതിരേ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതു സംബന്ധിച്ച് ശിശുക്ഷേമസമിതി പോലിസിനോട് വിശദീകരണം ആവശ്യപ്പെട്ടതായും സൂചനയുണ്ട്.
ഇതിനിടെ, ചില എസ്‌ഐമാര്‍ അവധിയില്‍ പ്രവേശിക്കാനും ശ്രമം നടത്തുന്നുണ്ട്. വിഷയം മുഖ്യമന്ത്രിയുടെയും ഡിജിപിയുടെയും ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള നീക്കങ്ങളും ആരംഭിച്ചുകഴിഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക