|    Aug 18 Sat, 2018 8:13 pm
FLASH NEWS
Home   >  Kerala   >  

ഉന്നതര്‍ക്കെതിരായ കേസുകള്‍ പിണറായി സര്‍ക്കാര്‍ അട്ടിമറിക്കുന്നു: എസ്.ഡി.പി.ഐ

Published : 14th July 2018 | Posted By: G.A.G

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര വകുപ്പ് ഉന്നതര്‍ക്കെതിരായ കേസുകളെല്ലാം അട്ടിമറിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍. പോലീസുകാരെ കൊണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ അടിമപ്പണി ചെയ്യിക്കുന്നുവെന്ന പരാതികള്‍, ഗവാസ്‌കര്‍ എന്ന പോലീസുകാരനെ എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ച് പരിക്കേല്‍പിച്ച സംഭവം, ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരായ പരാതി, വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ ആലൂവ മുന്‍ റൂറല്‍ എസ്.പി എ വി ജോര്‍ജ്ജിന്റെ പങ്കാളിത്തം തുടങ്ങിയ നിരവധി കേസുകളാണ് അട്ടിമറിക്കപ്പെട്ടത്. ജലന്ദര്‍ ബിഷപ്പിനെതിരെ ഒരു കന്യാസ്ത്രീ നല്‍കിയ പരാതിയിലും പോലീസിന്റെ മെല്ലെ പോക്ക് സംശയാസ്പദമാണ്.
നിയമ നടപടികള്‍ വെച്ച് താമസിപ്പിച്ച് പ്രതികള്‍ക്ക് തെളിവ് നശിപ്പിക്കുവാനും സമ്മര്‍ദ്ദം ചെലുത്തി പരാതി പിന്‍വലിപ്പിക്കുവാനുമുള്ള സഹായമാണ് സര്‍ക്കാര്‍ ചെയ്തു കൊടുക്കുന്നത്. തങ്ങളുടെ ഇഷ്ടക്കാരെ സംരക്ഷിക്കാനും രാഷ്ട്രീയ എതിരാളകളെ ഇല്ലാതാക്കാനും അധികാരം ദുര്‍വിനിയോഗം ചെയ്യുന്ന പിണറായി വിജയന് ഇരട്ടച്ചങ്കല്ല ,ഇരട്ട മുഖമാണെന്നും റോയി അറയ്ക്കല്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss